പിലിക്കോട് ഇനി മുതല്‍ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത്: പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

 
പിലിക്കോട് (www.evisionnews.co): രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോട് മാറുന്നു. ഊര്‍ജ സംരക്ഷണത്തിനായി ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ നടപ്പിലാക്കിയ 'ഊര്‍ജയാനം' പദ്ധതിയിലൂടെയാണ് ഈനേട്ടം.

കാലിക്കടവില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിലിക്കോടിനെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. സന്തോഷ് ട്രോഫിതാരം കെ.പി രാഹുലിനെ അനുമോദിക്കും. പി.കരുണാരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?