വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം; കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

പട്‌ന: (www.kvartha.com 01.04.2018) വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചെന്ന കേസില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അരിജിത് ശാശ്വത് പോലീസില്‍ കീഴടങ്ങി. ബിഹാറിലെ ഭാഗല്‍പ്പുരില്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചെന്ന കേസില്‍ അരിജിത് ശാശ്വതിനെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച രാത്രിയായിരുന്നു കീഴടങ്ങല്‍.

മാര്‍ച്ച് 17ന് നടന്ന രാമ നവമി ഘോഷയാത്രയ്ക്കിടെ നടത്തിയ ബൈക്ക് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് കലാപത്തിനാധാരമായത്. ഇതിന് നേതൃത്വം നല്‍കിയത് അരിജിത്തായിരുന്നു. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇയാള്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.

Arijit Shashwat surrenders in Bhagalpur communal clash case, Patna, News, Politics, Police, Allegation, Arrest, Court, Clash, National

തുടര്‍ന്ന് നടന്ന സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിക്കുകയായിരുന്നു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും അരിജിത്തിന്റെ അറസ്റ്റിനായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.

ശനിയാഴ്ച ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൈക്കുപയോഗിച്ചു പരിപാടി നടത്തുകയും ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും നാഥ്‌നഗര്‍ പോലീസാണ് അരിജിത്തിനെതിരെ കേസെടുത്തത്. ഐപിസി 147,148,149,188,353,153എ, 295എ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ യാതൊരടിസ്ഥാനവും ഇല്ലാത്തതാണെന്ന് ശാശ്വത് ആരോപിച്ചു. ഒരു സമ്മര്‍ദ്ദത്തെ തുടര്‍ന്നുമല്ല തന്റെ കീഴടങ്ങല്‍. കോടതിവിധിയെ മാനിക്കും. മേല്‍കോടതിയെ സമീപിച്ച് സത്യസന്ധത തെളിയിക്കാന്‍ ശ്രമിക്കുമെന്നും കീഴടങ്ങുന്നതിനു മുന്‍പ് അരിജിത് പറഞ്ഞു. മാര്‍ച്ച് 24നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അരിജിത് ശാശ്വതിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

എന്നാല്‍ അരിജിത്തിനെതിരായ എഫ്‌ഐആര്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തയാറാക്കിയ ചവറാണെന്നാണ് അശ്വിനി കുമാര്‍ ചൗബെ പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അശ്വിനി കുമാര്‍ ചൗബെ ഉള്‍പ്പെടെയുള്ള ചില ബിജെപി നേതാക്കള്‍ വര്‍ഗീയ സംഘര്‍ഷത്തിനു തിരികൊളുത്തുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arijit Shashwat surrenders in Bhagalpur communal clash case, Patna, News, Politics, Police, Allegation, Arrest, Court, Clash, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?