പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു; അന്ത്യം കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം ചെയ്തതിനു പിന്നാലെ
കോട്ടയം: (www.kvartha.com 01.04.2018) പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ (76) അന്തരിച്ചു. രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. രാഷ്ട്രീയ- സാമൂഹിക കാര്‍ട്ടൂണുകളിലൂടെയും നര്‍മലേഖനങ്ങളിലൂടെയും മലയാള പത്രപ്രവര്‍ത്തന മേഖലയില്‍ നാഥന്‍ പുലര്‍ത്തിയ വേറിട്ട വ്യക്തിത്വം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
നര്‍മ്മത്തില്‍ ചാലിച്ച കാര്‍ട്ടൂണുകളാല്‍ അഞ്ച് പതിറ്റാണ്ടോളം വേറിട്ട വ്യക്തിത്വം പുലര്‍ത്തിയ ആളായിരുന്നു സോമനാഥന്‍ നായര്‍ എന്ന നാഥന്‍. തന്റെ സര്‍ഗസിദ്ധിയാല്‍ വിരിയിച്ച നര്‍മലേഖനങ്ങളുടെ സമാഹാരമായ ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്. ആശുപത്രിയില്‍ വെച്ചായിരുന്നു പ്രകാശന ചടങ്ങ് . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളള പ്രമുഖര്‍ ഈ ചടങ്ങില്‍ തങ്ങളുടെ കയ്യൊപ്പ് അദ്ദേഹത്തിന്റെ കാരിക്കേച്ചറില്‍ ചേര്‍ത്തു സമ്മാനിക്കുകയും ചെയ്തു.
കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായിരുന്നു.
1963ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിക്കുകയായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായി. ഗീത സോമനാണ് ഭാര്യ. മക്കള്‍: കവിത, രഞ്ജിത് സോമന്‍. മരുമക്കള്‍: മധു, വീണ.
സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോട്ടയം പള്ളിക്കത്തോടിന് സമീപത്തെ മുക്കാലി സാഗരിക (മുഴയനാല്‍) വീട്ടുവളപ്പില്‍.

Keywords: Cartoonist Nadhan passes away, Kottayam, News, hospital, Treatment, Chief Minister, Oommen Chandy, Obituary, Kerala.
Powered by Info News For You

Comments
Post a Comment