ദളിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ 9 ന്
തിരുവനന്തപുരം: (www.kvartha.com 06.04.2018) പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരേയുള്ള ഭാരത് ബന്ദിനിടയില്‍ പോലീസ് വെടിയേറ്റ് ദളിതര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒമ്പതിന് കെ.പി.സി.സി ആസ്ഥാനത്ത്് ദളിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിക്കും.
രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി കൂട്ടായ്മ ഉദ് ഘാടനം ചെയ്യുമെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാന പ്രകാരം ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
ദളിത് പിന്നോക്ക പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്താനുള്ള ഏതു നീക്കത്തെയും കോണ്‍ഗ്രസ് എതിര്‍ക്കും. അവരുടെ പ്രതിഷേധ പരിപാടികള്‍ക്ക് കെ.പി.സി.സി.യുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dalit Solidarity Collective, Thiruvananthapuram, News, Protesters, KPCC, Congress, Rahul Gandhi, Harthal, Kerala.
Keywords: Dalit Solidarity Collective, Thiruvananthapuram, News, Protesters, KPCC, Congress, Rahul Gandhi, Harthal, Kerala.
Powered by Info News For You

Comments
Post a Comment