സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 14.04.2018) സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം ഇഖ്ബാല്‍(33), നെല്ലിക്കട്ട സന്നടുക്കയിലെ എ.കെ അബ്ദുല്‍ നൗഷാദ് (29), നെല്ലിക്കട്ട ആമുനഗറിലെ അബ്ദുര്‍ റസാഖ്(31) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം കാസര്‍കോട്് മംഗളൂരു ദേശീയപാതയില്‍ സിപിസിആര്‍ഐക്ക് സമീപം കാത്തുനില്‍ക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ മൂന്നംഗ സംഘം എത്തുകയായിരുന്നു. പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെട്ടുകളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. മൂന്നു പേരെയും ചോദ്യം ചെയ്തപ്പോള്‍ മംഗളൂരുവില്‍ നിന്നും വില്‍പനയ്ക്ക് കൊണ്ടു വന്നതാണെന്ന് അറിയിക്കുകയായിരുന്നു.
അറസ്റ്റിലായ നൗഷാദ് വടകരയില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ എസ്ഐ ഹസയ്നാര്‍ കുട്ടി, സ്‌ക്വാഡ് അംഗങ്ങളായി ഫിലിപ്പ് തോമസ്, കെപിവി രാജീവന്‍, കെ നാരായണന്‍ എന്നിവരുമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Ganja seized, Police, arrest, Police, Youth, 3 arrested with Ganja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment