അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയ 93 പേര്‍ അറസ്റ്റില്‍: പിടിയിലായവര്‍ ജാമ്യത്തിനാളില്ലാതെ വലയുന്നു

കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തെ ഏറ്റുപിടിച്ച് അക്രമംനടത്തി പോലീസ് പിടിയിലായവര്‍ ജാമ്യത്തിനാളില്ലാതെ വലയുന്നു. പൊതുജനങ്ങളുടെ വികാരങ്ങളെ മറ്റൊരുതരത്തിലേക്കുമാറ്റി ഹര്‍ത്താലിനും മറ്റും ആഹ്വാനം ചെയ്ത് അതിന്റെ മറവില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച 93പേരെയാണ് ഇന്ന് വൈകിട്ടോടെ പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. 'സോഷ്യല്‍ മീഡിയ' ആഹ്വാനം ചെയ്ത ഹര്‍ത്താലായത് കൊണ്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണയില്ലാത്തതും പിടിയിലാവര്‍ക്ക് വേണ്ടി ആര് സ്റ്റേഷനില്‍ ഹാജരാവുമെന്ന ആശങ്ക ഉയരുകയാണ്. ഭരണകൂടത്തിനും പോലീസിനും തലവേദനയുണ്ടാക്കിയ സമരപരിപാടിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
 
ജമ്മുകാശ്മീരില്‍ എട്ടുവയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിചെന്നോണം നവമാധ്യമങ്ങളില്‍ രണ്ടുദിവസം മുമ്പ് തന്നെ തിങ്കളാഴ്ച ഹര്‍ത്താലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹര്‍ത്താലുമായി സഹകരിക്കാത്തവര്‍ക്കെതിരെ ഭീഷണികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചാരണം ജനം ഏറ്റുപിടിച്ചതോടെയാണ് ജില്ലയിലടക്കം ഹര്‍ത്താല്‍ പ്രതീതിയുണ്ടായത്. ഹര്‍ത്താലിനെ മറപിടിച്ച് വിവിധയിടങ്ങളില്‍ അക്രമങ്ങളും അരങ്ങേറുകയായിരുന്നു. അണങ്കൂര്‍, നായന്മാര്‍മൂല, ചട്ടഞ്ചാല്‍, കുണിയ, ചെര്‍ക്കള, പെരിയാട്ടടുക്കം, മേല്‍പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ രാവിലെ ഒരു സംഘം ആളുകള്‍ റോഡ് തടസപ്പെടുത്തി. പിന്നീട് പൊലീസ് എത്തി പിന്തിരിപ്പിക്കുകയായിരുന്നു. ആലംപാടി റോഡ്, നാല്‍ത്തടുക്ക എന്നിവിടങ്ങളില്‍ വഴിതടസപ്പെടുത്തിയ ജനക്കൂട്ടം ഇരുചക്രവാഹനങ്ങളെ പോലും പോകാന്‍ അനുവദിച്ചില്ല.
 
സാമൂഹ്യ മാധ്യമങ്ങളിലും മറ്റുതരത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യാതൊരുവിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ത്താലിന് നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്തവര്‍ക്കെതിരെയുമാണ് ജില്ലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
 
അതേസമയം കാശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തെതുടര്‍ന്നു 'ജസ്റ്റിസ് ഫോര്‍ ആസിഫ' എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്നും അല്ലാത്ത പക്ഷം ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ മുന്ന ഈ സാഹചര്യത്തില്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇത്തരം പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടിയെടുക്കുമെന്നും എസ്.പി അറിയിച്ചു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?