കാവേരി പ്രശ്‌നം; വൈക്കോയുടെ അനന്തിരവന്‍ സ്വയം തീകൊളുത്തി; 90 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരം
ചെന്നൈ: (www.kvartha.com 14.04.2018) കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച നടന്ന പ്രക്ഷോഭത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാവ് വൈക്കോയുടെ അനന്തിരവന്‍ സുരേഷ് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവാണ് വൈക്കോ. അതീവ ഗുരുതരമായി പൊള്ളലേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട് ഇദ്ദേഹത്തിന്.
ഈറോഡില്‍ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു സംഭവം. സ്വന്തം ജീവനെ ബലികഴിച്ച് പ്രതിഷേധിക്കരുതെന്ന് വൈക്കോ അനുയായികളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 വയസ് പ്രായമുള്ള മറ്റൊരു യുവാവും പ്രതിഷേധത്തിന്റെ ഭാഗമായി സ്വയം തീകൊളുത്തിയിട്ടുണ്ട്.
സുരേഷ് മധുരയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 25-year-old man in Tamil Nadu's Erode had also set him ablaze on Thursday allegedly over the central and state governments' "inaction" on the Cauvery issue, police said. He sustained 90 per cent burns.
Keywords: National, Tamilnadu, Self immolation

Powered by Info News For You

Comments
Post a Comment