യു.ഡി.എഫ്. പ്രതിനിധി സംഘം 8 ന് കീഴാറ്റൂര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: (www.kvartha.com 07.04.2018) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം കണ്ണൂരിലെ വിവാദ ഭൂമിയായ കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.


പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍, വി.ഡി. സതീശന്‍ എം.എല്‍.എ., പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, മുസ്ലീം ലീഗ് നേതാവ് അബ്ദുല്‍ ഖാദര്‍ മൗലവി, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ അനൂപ് ജേക്കബ് എം.എല്‍.എ., സി.എം.പി. നേതാവ് സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.ദേവരാജന്‍ എന്നിവര്‍ അംഗങ്ങളായ പ്രതിനിധിസംഘമാണ് ഏപ്രില്‍ എട്ടിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കീഴാറ്റൂര്‍ സന്ദര്‍ശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, UDF, Visit, Ramesh Chennithala, Keezhattoor, UDF Team will visit Keezhattoor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?