എട്ടാംവയസില്‍ സ്വന്തം പിതാവ് പെണ്‍വാണിഭ സംഘത്തിന് വിറ്റു; 8 വര്‍ഷം തുടര്‍ച്ചയായുള്ള ബലാത്സംഗം, 4 തവണ പ്രസവം നടന്നു, 16 വയസിനിടെ ഈ പെണ്‍കുട്ടി അനുഭവിച്ചത് കൊടിയ പീഡനം, 4പേര്‍ക്കെതിരെ കേസ്
ലക്‌നൗ: (www.kvartha.com 25.04.2018) എട്ടാംവയസില്‍ സ്വന്തം പിതാവ് പെണ്‍വാണിഭ സംഘത്തിന് വിറ്റു. പിന്നീട് എട്ടു വര്‍ഷം തുടര്‍ച്ചയായുള്ള ബലാത്സംഗം. ഇതിനിടെ നാലു തവണ പ്രസവിച്ചു, 16 വയസിനിടെ ഈ പെണ്‍കുട്ടി അനുഭവിച്ചത് കൊടിയ പീഡനമാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംബാളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ അനുഭവമാണ് ഇത്.
പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍, രണ്ടാനമ്മ, അമ്മായി, വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളുമായി നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ എത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയേയും അവളുടെ സഹോദരിമാരെയും രാജസ്ഥാനില്‍ നിന്നുള്ള പെണ്‍വണിഭസംഘത്തിന് വില്‍ക്കുകയായിരുന്നു. 2010 ലാണ് സംഭവങ്ങളുടെ തുടക്കം. ലോറി ഡ്രൈവറായിരുന്ന പിതാവ് അമ്മ മരിച്ചതോടെ രണ്ടാമത് വിവാഹം കഴിച്ചു. തൊട്ടു പിന്നാലെ തന്നെയും രണ്ടനുജത്തിമാരേയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് 50 വയസുള്ള ഒരാള്‍ക്ക് തന്നെ മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയതായി പെണ്‍കുട്ടി പറഞ്ഞു.
തുടര്‍ന്നാണ് കൊടിയ പീഡനങ്ങള്‍ തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായുള്ള ബലാത്സംഗത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഇതിനിടെ നാലു തവണ പ്രസവിക്കുകയും ചെയ്തു. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. അന്ന് ആറും നാലും വയസായിരുന്ന അനിയത്തിമാരെയും പിതാവ് വിറ്റു. രണ്ടാം വിവാഹം കഴിഞ്ഞതോടെ തങ്ങളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു പിതാവിന്റെ ഈ നീക്കം. അതേസമയം പെണ്‍മക്കളെ അനുയോജ്യരായ ആളുകള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു എന്നായിരുന്നു പിതാവ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയതില്‍ നിന്നും പീഡിപ്പിക്കപ്പെട്ടു എന്നും പ്രസവിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഭരത്പൂരില്‍ വീട്ടുതടങ്കലില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. ഈ ബന്ധു മറ്റൊരു ബന്ധുവായ ജുനൈദ് ആര്‍ഷിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ചു. പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ ജുനൈദാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. അതേസമയം പെണ്‍കുട്ടികളുടെ അനുജത്തിമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UP girl, sold by parents at 8, is mother of 4 by 16, News, Crime, Criminal Case, Police, Molestation, Parents, Allegation, National.

Powered by Info News For You

Comments
Post a Comment