7 വയസുകാരിയുടെ അപകട മരണം; കണ്ണീരണിഞ്ഞ് കല്യാണ വീട്, മൃതദേഹം ഒരുനോക്കു കാണാന്‍ ആശുപത്രിയിലേക്ക് ജനം ഒഴുകിയെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.04.2018) ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ നടുക്കി. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരണപ്പെട്ടത്.

മാതാവിന്റെ അടുത്ത ബന്ധുവിന്റെ ബല്ലാകടപ്പുറത്തെ വീട്ടില്‍ കല്യാണ ചടങ്ങിനെത്തിയതായിരുന്നു നാസിറ. ഇവിടെ വെച്ച് കല്യാണ ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ മരണപ്പെടുകയായിരുന്നു. നാസിറയുടെ ദാരുണ മരണം കല്യാണവീടിനെ കണ്ണീര്‍ക്കയത്തിലാക്കിയിരിക്കുകയാണ്.

കുട്ടിയുടെ മൃതദേഹം ഒരു നോക്കു കാണാന്‍ ജനം ഒഴുകിയെത്തി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നസീറ.

Related News:
വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് 7 വയസുകാരി മരിച്ചു


Keywords: Kasaragod, Kerala, news, Top-Headlines, Death, Student, Accidental-Death, Naseera's death; Kasaragod Shocked
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?