ഇന്ധന വില വീണ്ടും കൂടി: സംസ്ഥാനത്ത് പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49

തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

തിരുവനന്തപുരം - പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ
കോഴിക്കോട് - പെട്രോള്‍ 77.74, ഡീസല്‍ 70.73
തൃശ്ശൂര് - പെട്രോള്‍ 77.59, ഡീസല്‍ 70.51
ആലപ്പുഴ - പെട്രോള്‍ 77.80, ഡീസല്‍ 70.76
കൊച്ചി - പെട്രോള്‍ 77.45, ഡീസല്‍ 70.43
പാലക്കാട് - പെട്രോള്‍ 77.91, ഡീസല്‍ 70.79
കണ്ണൂര് - പെട്രോള്‍ 77.70, ഡീസല്‍ 70.69
ഇടുക്കി - പെട്രോള്‍ 78.05, ഡീസല്‍ 70.96
കൊല്ലം - പെട്രോള്‍ 78.20, ഡീസല്‍ 71.14


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?