ജനുവരിയാകുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിവിഹിതം 70 ശതമാനം ചെലവഴിക്കണം: മുഖ്യമന്ത്രി
കാസര്‍കോട്: (www.kasargodvartha.com 12.04.2018) തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതിവിഹിതം ചെലവഴിച്ചതില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണ് ഇത്തവണ കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങള്‍മാത്രം പദ്ധതിവിഹിതമായി ചെലവഴിച്ചത് 85 ശതമാനമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് മികച്ച നേട്ടം തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ എപ്രില്‍ ഒന്നുമുതല്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. എപ്രിലിന് മുമ്പുതന്നെ എന്ത് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പൂര്‍ണ്ണമായും പദ്ധതിവിഹിതം ചെലവഴിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയണം. അതിന് എല്ലാവരുടെ ഭാഗത്തുനിന്നും പൂര്‍ണ്ണപിന്തുണയുണ്ടാകണം.
പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തി മുന്നോട്ടുപോകണം. അടുത്ത ജനുവരിയാകുമ്പോള്‍ 70 ശതമാനം പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ കഴിയണം. ബാക്കി 30 ശതമാനം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്. ജനകീയാസുത്രണപ്രകിയയിലൂടെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യവും ലോകവും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ കുറച്ച് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. നാടിന്റെ നന്മയ്ക്കുവേണ്ടിയായതിനാല്‍ പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശസ്ഥാപനങ്ങള്‍ വെല്ലുവിളിയായിത്തന്നെ ഇത് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Top-Headlines, Block Panchayath Office, inaugurated, CM Pinarayi Vijayan's statement.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment