സംസ്ഥാനത്ത് ഡീസലിന് റെക്കോര്‍ഡ് വില; പെട്രോളും ഡീസലും തമ്മിലുള്ള അകലം വെറും 7 രൂപ
തിരുവനന്തപുരം: (www.kvartha.com 01.04.2018) സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഡീസലിന് റെക്കോര്‍ഡ് വില. പെട്രോളും ഡീസലും തമ്മിലുള്ള അകലം വെറും ഏഴുരൂപ മാത്രം. ഞായറാഴ്ച 70.08 രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏഴ് രൂപ മാത്രമായിരിക്കയാണ്. ജനുവരിയില്‍ കേരളത്തിലെ ഡീസല്‍ വില 65 രൂപ കടന്നിരുന്നു. പെട്രോള്‍ വില നാലു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 77.67 രൂപയില്‍ എത്തി.
ശനിയാഴ്ച 69 രൂപ 89 പൈസ ആയിരുന്ന വിലയാണ് 19 പൈസ കൂടി ഞായറാഴ്ച എഴുപതിനു മുകളില്‍ എത്തിയത്. മറ്റു ജില്ലകളിലും വില വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും, എഴുപതിനടുത്തു മാത്രമേ എത്തിയിട്ടുള്ളൂ. പെട്രോളിന് തിരുവനന്തപുരത്ത് 18 പൈസ കൂടിയാണ് 77 രൂപ 67 പൈസ ആയത്. ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതവും ദുസഹമാവും.
ഡിസംബര്‍ അവസാനവാരം മുതല്‍ ദിവസേന ശരാശരി 19 പൈസ വെച്ചാണ് ഡീസല്‍ വില വര്‍ധിച്ചത്. ഇന്ധനവില കുതിച്ചുയരുന്നതിനു പിന്നില്‍ ബിജെപിയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അധികനികുതി വേണ്ടെന്നുവെച്ച് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Petrol, diesel prices in India higher than most countries: Why govt taxes are extortionist in nature, Thiruvananthapuram, News, Record, Business, Allegation, Criticism, Politics, BJP, Kerala.

Powered by Info News For You

Comments
Post a Comment