നായ വിഴുങ്ങിയ റബര്‍പാവകള്‍ 6 മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു
ചെങ്ങന്നൂര്‍:(www.kvartha.com 03/04/2018) ആലപ്പുഴ സ്വദേശി ആതിരയുടെ നാല് വയസ് പ്രായമുള്ള ലാബ്രഡോര്‍ ഇനത്തിലുള്ള വളര്‍ത്തു നായയുടെ വയറ്റില്‍ നിന്നാണ് 4 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രീയയിലൂടെ റബര്‍ പാവകള്‍ പുറത്തെടുത്തത്. 6 മാസം മുമ്പാണ് ഇത് വിഴുങ്ങിയത്. വിഴുങ്ങുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഇതേനായ രണ്ട് പാവകളെ ഇതുപോലെ വിഴുങ്ങിയിരുന്നെങ്കിലും മലവിസര്‍ജനത്തിലൂടെ പുറത്ത് പോയതിനാല്‍ അപ്രകാരം ഇതും പോകുമെന്ന് വീട്ടുകാര്‍ കരുതി.
ഒരാഴ്ച മുന്‍പ് നായക്ക് ഛര്‍ദ്ദിലും വിശപ്പ് ഇല്ലായ്മയും വിസര്‍ജ്യങ്ങള്‍ പുറത്ത് പോകാതെയുമായപ്പോള്‍ ആലപ്പുഴ ജില്ലാ മൃഗാശുപത്രിയില്‍ പരിശോധന നടത്തി. അവര്‍ മരുന്നു കൊടുത്തിട്ടും ട്രിപ്പ് ഇട്ടിട്ടും യാതൊരു വെത്യാസവും കണ്ടില്ല. തുടര്‍ന്ന് എക്‌സറേ പരിശോധന നടത്തി. ചെറുകുടലില്‍ എന്തോ വസ്തുക്കള്‍ കെട്ടികിടക്കുന്നതായി കണ്ടെത്തി. റബ്ബര്‍ ആയതിനാല്‍ അത് എക്‌സറയില്‍ തെളിഞ്ഞ് കണ്ടില്ല. അവിടെനിന്നുമാണ് ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലേക്ക് റഫര്‍ചെയ്തത്. ആശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ.ദീപുഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ദസംഘം 4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയിലൂടെയാണ് റബര്‍ പാവകള്‍ പുറത്തെടുത്തത്.
ഇവ പുറത്തെടുത്തപ്പോള്‍ നിറം മാറിയിരിക്കുന്നതായും പാറക്കല്ലുപോലെ ഇരിക്കുന്നതായും കണ്ടെത്തി. ദീപു ഫിലിപ്പ് മാത്യുവിനെ കൂടാതെ ഡോ.ഏബ്രഹാം, ഡോ.ജേക്കബ് ജോണ്‍, ഡോ.ആതിര.പി.നായര്‍ എന്നിവരാണ് ശസ്ത്രക്രീയയില്‍ സഹായിച്ചത്. നായ സുഖം പ്രാപിച്ചു വരുന്നു. ചെറുകുടലില്‍ അകപ്പെട്ട വസ്തു ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പുറത്തെടുത്ത പാവയ്ക്ക് ഒരെണ്ണത്തിന് 6 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയും ഉണ്ടായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dog, Kerala, Doctors, Operation, Doll, Dog eating doll remove after 6 months

Powered by Info News For You

Comments
Post a Comment