തലയ്ക്ക് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അംഗപരിമിതനായ 65കാരന്‍ കൊല്ലപ്പെട്ടു; പ്രതി കസ്റ്റഡിയില്‍, കാരണം അജ്ഞാതം

കോട്ടയം:(www.kvartha.com 29/04/2018) തലയ്ക്ക് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അംഗപരിമിതനായ 65കാരന്‍ കൊല്ലപ്പെട്ടു. തൃക്കൊടിത്താനം സ്വദേശിയായ ഗോപി (65) യാണ് മരിച്ചത്. അംഗപരിമിതനായ ഗോപി കടത്തിണ്ണയിലാണ് കിടക്കാറ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ചങ്ങനാശേരി മറ്റം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മറ്റൊരു കൊലപാത കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇഷ്ടിക കൊണ്ട് മുഖത്തും തലയ്ക്കും ഇടിയേറ്റതിനെ തുടര്‍ന്നാണ് ഗോപി മരണപ്പെട്ടത്. തലയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ഒരു കാലില്ലാത്ത ഗോപി ക്രച്ചസിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. ഇടിക്കാനുപയോഗിച്ച രക്തം പുരണ്ട ഇഷ്ടിക മൃതദേഹത്തിനു സമീപത്തു നിന്നും പോലീസ് കണ്ടെടുത്തു.

News, Kottayam, Kerala, Murder, Accused, Custody, Police, Dead Body, 65 year killed in Changanassery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Murder, Accused, Custody, Police, Dead Body, 65 year killed in Changanassery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?