65,000 രൂപ കളഞ്ഞുകിട്ടി; ആഇഷയും പേരമകളും തുക ഓട്ടോ ഡ്രൈവര്‍മാരെ ഏല്‍പിച്ചിട്ടും ഉടമസ്ഥരെത്തിയില്ല, പണം പൊതു ആവശ്യങ്ങള്‍ക്കായി വീതിച്ചു നല്‍കി

നീലേശ്വരം: (www.kasargodvartha.com 21.04.2018) 65,000 രൂപ കളഞ്ഞുകിട്ടിയ ആഇഷയും പേരമകളും തുക ഓട്ടോ ഡ്രൈവര്‍മാരെ ഏല്‍പിച്ചിട്ടും ഉടമസ്ഥരെത്തിയില്ല. പിന്നീട് പണം പൊതു ആവശ്യങ്ങള്‍ക്കായി വീതിച്ചു നല്‍കി. ആറുമാസം മുന്‍പ് പരപ്പ ടൗണിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു വലിയമുറ്റത്തെ പുഴക്കര ആഇശ ഉമ്മയും പേരമകള്‍ ഏഴുവയസ്സുകാരി മര്‍ജാനയും. പോകുന്നവഴിയില്‍ കടലാസില്‍ പൊതിഞ്ഞ ഒരുകെട്ട് ഇവര്‍ക്ക് ലഭിച്ചു. റോഡിന്റെ ഓരത്തു കിടന്ന ചെറിയ കടലാസു കെട്ടു എടുത്തു നോക്കിയപ്പോള്‍ അതുനിറയെ നോട്ടുകെട്ടുകളായിരുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പിടക്കുന്ന നോട്ടുകള്‍. എണ്ണിനോക്കിയപ്പോള്‍ 65,000,രൂപ ഉണ്ടായിരുന്നു.

Kasaragod, Kerala, News, Cash, Natives, Money found abandoned; distributed for public purposes.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വലിയമുറ്റത്തെ പുഴക്കര തറവാട്ടിലെ ആഇശ ഉമ്മയ്ക്ക് ജീവിതത്തില്‍ ആദ്യമായാണ് ഒന്നിച്ച് ഇത്രയും നോട്ടുകള്‍ ഒരുമിച്ചു കൈയില്‍ കിട്ടിയത്. നിര്‍ധന കുടുംബത്തിലെ ഈ ഉമ്മ റോഡില്‍ നിന്നും കിട്ടിയ നോട്ടുകള്‍ എണ്ണിയപോലെ തന്നെ മടക്കി വെച്ചു. വഴിയില്‍ നിന്നുലഭിച്ച നിധിയുമായി ഇവര്‍ കൊച്ചുമകളെയും കൂട്ടി നേരെ വീട്ടിലേക്കല്ല പോയത്. പരപ്പയിലെ ഓട്ടോസ്റ്റാന്‍ഡിലേക്കായിരുന്നു. പണപ്പൊതി യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി ഓട്ടോ ഡ്രൈവര്‍മാരെ ഏല്‍പ്പിച്ചു. ആഇശ ഏല്‍പ്പിച്ച പണപൊതിയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോഡ്രൈവര്‍മാര്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും പണപ്പൊതിയുടെ അവകാശികളായി ആരും എത്തിയില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍മാരും ആഇശയും ചേര്‍ന്ന് തുക പഞ്ചായത്ത് പ്രസിഡണ്ട് വിധുബാലയ്ക്ക് കൈമാറുകയായിരുന്നു. പഞ്ചായത്ത് ഈ പണത്തില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് 26,160 രൂപയും കരിന്തളം പാലിയേറ്റിവ് സൊസൈറ്റിക്ക് 15,000 രൂപയും സ്‌നേഹഭവന് 15,000 രൂപയും ബാക്കി 10,000 രൂപ ആഇശക്കും നല്‍കി.

ആഇശയെയും പേരകുട്ടി മര്‍ജാനയെയും ഉപഹാരം നല്‍കി നാട്ടുകാര്‍ ആദരിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിണ്ടന്റ് വിധുബാല നാടിന്റെ ഉപഹാരം ഇവര്‍ക്ക് നല്‍കി. ഇവരുടെ സത്യസന്ധതയില്‍ നാട്ടുകാര്‍ അഭിമാനം കൊള്ളുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cash, Natives, Money found abandoned; distributed for public purposes.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?