ബസ് കാത്തുനില്‍ക്കുകയായിരുന്ന 65 കാരന്‍ ബൈക്കിടിച്ച് മരിച്ചു

കുമ്പള: (www.kasargodvartha.com 14.04.2018) ബസ് കാത്തുനില്‍ക്കുകയായിരുന്ന 65 കാരന്‍ ബൈക്കിടിച്ച് മരിച്ചു. ബാഡൂര്‍ അര്‍ജാലിലെ രാമ മൂല്യ (65)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.55 മണിയോടെ അംഗഡിമുഗറില്‍ വെച്ചാണ് അപകടമുണ്ടായത്. കുടുംബ വീട്ടില്‍പോയി മടങ്ങുന്നതിനിടെ അംഗഡിമുഗറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു രാമമൂല്യ. ഇതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

രാമമൂല്യ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന യുവാവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണാശുപത്രിയിലേക്ക് മാറ്റി.


Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, 65 year old died after Bike hit 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?