കുളിച്ചുകൊണ്ടിരുന്ന 65 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവിന് 14 വര്‍ഷം കഠിന തടവ്

തൊടുപുഴ: (www.kvartha.com 08.04.2018) ആദിവാസി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവിന് 14 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും. കുളിച്ചുകൊണ്ടിരുന്ന 65 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസില്‍

ആനവിലാസം വില്ലേജ് ചപ്പാത്ത് കന്നിക്കല്ല് കാരയ്ക്കാട്ട് വീട്ടില്‍ സോബിന്‍(24) ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

 Kerala, Idukki, Thodupuzha, Abuse, sexual abuse, Youth, Imprisonment, Adivasi Women, 65 Year Old Women Abused Case; 14 Year Imprisonment For Youth

2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കുളിച്ചുകൊണ്ടിരുന്ന വൃദ്ധയെ കടന്നുപിടിച്ച പ്രതി വീട്ടിനകകത്തേക്ക് കയറ്റി കൊല്ലുമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വൃദ്ധ നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, Thodupuzha, Abuse, sexual abuse, Youth, Imprisonment, Adivasi Women, 65 Year Old Women Abused Case; 14 Year Imprisonment For Youth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?