ഇഷ്ടപ്പെട്ട യുവതിയുമായി അടിച്ചുപൊളിക്കാന്‍ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അടിച്ചുമാറ്റിയത് 6.47 ലക്ഷം രൂപ: യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെ അഞ്ചു ലക്ഷം രൂപ കത്തിച്ചു കളഞ്ഞു; 22കാരന്‍ അറസ്റ്റില്‍

മീററ്റ്: (www.kvartha.com 21.04.2018) ഇഷ്ടപ്പെട്ട യുവതിയുമായി അടിച്ചുപൊളിക്കാന്‍ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അടിച്ചുമാറ്റിയത് 6.47 ലക്ഷം രൂപ. എന്നാല്‍ യുവതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ അടിച്ചുമാറ്റിയ പണത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപ കത്തിച്ചു കളഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജിതേന്ദ്ര ഗോയല്‍ എന്ന 22 കാരനാണ് അറസ്റ്റിലായത്.

അതേസമയം യുവാവ് അഗ്നിക്കിരയാക്കിയ നോട്ടുകെട്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടിച്ചെടുത്ത പണത്തില്‍ ബാക്കി വന്ന തുക യുവാവില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെതിരെ കേസെടുത്തതായും അന്വേഷണം തുടര്‍ന്നു വരികയാണെന്നും പോലീസ് അറിയിച്ചു. പണം കത്തിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി. അതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

Meerut police arrested a youth for alleging 6.47 lakh, Theft, News, Youth, Arrested, Police, Probe, Marriage, National

മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് യുവാവിനെ പൊക്കി. എന്നാല്‍ ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടി പണക്കാരനാകുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. വിവാഹ വാഗ്ദാനം യുവതി നിരസിച്ചതോടെ കടുത്ത നിരാശയിലായ താന്‍ നോട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Meerut police arrested a youth for alleging 6.47 lakh, Theft, News, Youth, Arrested, Police, Probe, Marriage, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?