ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടമായതായി ഐ എസ് ആര്‍ ഒ
ന്യൂഡല്‍ഹി: (www.kvartha.com 01.04.2018) വ്യാഴാഴ്ച വിക്ഷേപിച്ച ഇന്ത്യയുടെ വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആര്‍.ഒ. ഉപഗ്രഹത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഐ.എസ്.ആര്‍.ഒ വിവരങ്ങളൊന്നും പുറത്ത് വിടാത്തത് നേരത്തെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായ വിവരം ഐ.എസ്.ആര്‍.ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശ്രമത്തിന് ശേഷമാണ് ഉപഗ്രഹവും കണ്‍ട്രോള്‍ റൂമും തമ്മിലുള്ള ബന്ധം നഷ്ടമായത്. ഉപഗ്രഹത്തിന് ചില അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായതായും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഐ.എസ്.ആര്‍.ഒ നടത്തുന്നതായുള്ള വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മാര്‍ച്ച് 29 ന് വൈകിട്ട് 4.56നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയര്‍ന്നത്. പിറ്റേന്നു രാവിലെ ആദ്യത്തെ ഭ്രമണ ഉപഗ്രഹം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.51ന് ക്രമീകരിച്ചിരുന്ന രണ്ടാം ഭ്രമണം ആരംഭിച്ചു നാലു മിനിറ്റിനകമായിരുന്നു ഉപഗ്രഹവുമായുള്ള സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടത്.
ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6 എ. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. 270 കോടി നിര്‍മാണ ചെലവുള്ള ജിസാറ്റ് 6 എ സൈനിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് നിര്‍മിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In Major Setback, Contact With Satellite GSAT-6A Lost, Confirms ISRO, New Delhi, News, Trending, Technology, Satelite, ISRO, Media, Report, National.

Powered by Info News For You

Comments
Post a Comment