കോമണ്‍ വെല്‍ത്ത് ഗെയിംസ്; 6-ാംദിനത്തില്‍ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവിലൂടെ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): (www.kvartha.com 10.04.2018) കോമണ്‍ വെല്‍ത്ത് ഗെയിംസ് ആറാം ദിവസം പിന്നിടുമ്പോള്‍ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവിലൂടെ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. നേരത്തെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ തന്നെ മനു ഭാകറിനു പിന്നില്‍ രണ്ടാമതെത്തി ഹീന സിദ്ദു വെള്ളി നേടിയിരുന്നു. അതിനുപിന്നാലെയാണ് ആസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി താരത്തിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ 38 പോയിന്റു നേടി ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഹീനയുടെ സ്വര്‍ണനേട്ടം.

ഇതോടെ 11 സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 20 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 41 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ 109 മെഡലുകളുമായി ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 23 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

Commonwealth Games 2018 Gold Coast Day 6, LIVE updates: Shooter Heena Sidhu wins gold in 25m pistol event, Australia, News, Sports, Gold, Trending, World

ഹീനയ്ക്കു പുറമെ പുരുഷ ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ കടന്ന അമിത് പന്‍ഗാലും ഇന്ത്യയ്ക്ക് മെഡലുറപ്പിച്ചു. സ്‌കോട്‌ലന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ തകര്‍ത്താണ് അമിതിന്റെ സെമിപ്രവേശം. അതേസമയം, 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നരാങ്ങിനും ചെയിന്‍ സിങ്ങിനും മെഡല്‍ നേടാനാകാതെ പോയത് നിരാശയായി. ഫൈനലില്‍ ചെയിന്‍ സിങ് നാലാമതായപ്പോള്‍, ഗഗന് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പുരുഷന്മാരുടെ 91 കിലോ ബോക്‌സിംഗില്‍ സെമിയില്‍ കടന്ന നമന്‍ തന്‍വാറും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

അഞ്ചാം ദിനമായ തിങ്കളാഴ്ച ഷൂട്ടിങ് റേഞ്ചിലെ വിശ്വസ്തന്‍ ജീത്തു റായിയുടെ റെക്കോര്‍ഡ് സ്വര്‍ണം, മിക്‌സ്ഡ് ബാഡ്മിന്റണ്‍ ടീമിന്റെയും പുരുഷ ടേബിള്‍ ടെന്നിസ് ടീമിന്റെയും ആവേശ വിജയങ്ങള്‍ എന്നിവ നിറം പകര്‍ന്നപ്പോള്‍, മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Commonwealth Games 2018 Gold Coast Day 6, LIVE updates: Shooter Heena Sidhu wins gold in 25m pistol event, Australia, News, Sports, Gold, Trending, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?