കടല്‍ക്ഷോഭം ശക്തം; 5 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

കുമ്പള: (www.kasargodvartha.com 22.04.2018) ഉപ്പള മൂസോടി കടപ്പുറത്തും കുമ്പള കോയിപ്പാടി കടപ്പുറത്തും കടല്‍ ക്ഷോഭം ശക്തമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചു വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചില വീടുകള്‍ കടലില്‍ ഒലിച്ചുപോയി. കടല്‍ക്ഷോഭം ഭയന്ന് വീടുകാലിയാക്കിയവരുടെ വീടുകളാണ് കടലില്‍ ഒലിച്ചുപോയത്.

ഈ പ്രദേശത്തെ 20ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വൈദുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഹാര്‍ബര്‍ നിര്‍മാണത്തിന്റെ അപാകതയാണ് വെള്ളം കയറാന്‍ കാരണമെന്നാണ് ആക്ഷേപം. സ്ഥലത്ത് പോലീസും വില്ലേജ് ഓഫീസറും റെവന്യൂ ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kumbala, Uppala, Coastal Area, Sea Erosion, House, Family, Sea erosion; houses collapsed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?