പീസ് സ്‌കൂളിന് ദാഇഷുമായി ബന്ധമുണ്ട്; അബ്ദുര്‍ റാഷീദിന്റെ 56-ാമത്തെ സന്ദേശത്തിലാണ് പുതിയ വെളിപ്പെടുത്തല്‍, എം എം അക്ബര്‍ ചാനലില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കളവാണെന്നും റാഷീദ്

കാസര്‍കോട്: (www.kvartha.com 10.04.2018) പീസ് സ്‌കൂളിന് ദാഇഷുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി അബ്ദുര്‍ റാഷീദിന്റെ പുതിയ ശബ്ദ സന്ദേശം. അബ്ദുര്‍ റാഷീദ് തന്റെ 56-ാമത്തെ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എം എം അക്ബര്‍ ചാനലില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കളവാണെന്നും റാഷീദ് പറയുന്നു.

പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തെ പരാമര്‍ശിച്ചാണ് സന്ദേശം . ശിഹാസ് ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടതായും സന്ദേശത്തില്‍ പറയുന്നുണ്ട്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശമാണ് അയച്ചിരിക്കുന്നത്.


IS leader puts Peace School in a spot, kasaragod, News, Religion, Message, Channel, School, Kerala

ദാഇഷ് കേന്ദ്രത്തില്‍ നിന്നുമാണ് പടന്ന സ്വദേശിയായ അബ്ദുര്‍ റാഷിദ് സന്ദേശം അയച്ചിരിക്കുന്നത്. എംഎം അക്ബറുമായി റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹന്‍ നടത്തിയ അഭിമുഖത്തെ പരാമര്‍ശിച്ചുള്ളതാണ് 56ാമത് ശബ്ദസന്ദേശം. പീസ് സ്‌കൂളിന്റെ ദാഇഷ് ബന്ധം എംഎം അക്ബര്‍ പൂര്‍ണമായും അഭിമുഖത്തില്‍ മറച്ചു വെച്ചുവെന്ന് സന്ദേശത്തില്‍ പറയുന്നു. ശിഹാസ് പീസ് ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്നുവെന്നും റാഷിദ് പറയുന്നു.

പീസ് സ്‌കൂളിന് ദാഇഷുമായി ബന്ധമില്ലെന്ന എംഎം അക്ബറിന്റെ വാദത്തെ റാഷിദ് നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്.

അത് ഇങ്ങനെയാണ്: അതില്‍ രണ്ടാളെ ടോട്ടലി എംഎം അക്ബര്‍ മറച്ചുവെക്കുകയാണ് ചെയ്തത്. ഒന്ന് കാസര്‍കോട് നിന്നുള്ള ശിഹാസ്. ശിഹാസ് പീസ് ഫൗണ്ടേഷന്റെ സപ്ലെ ചെയിന്‍ മാനേജറായിരുന്നു. പീസ് ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളിന്റെയും മൊത്തം കാര്യങ്ങളും സപ്ലൈ ചെയ്യും. ബുക്ക്‌സ് ആയാലും യൂണിഫോം ആയാലും ബാക്കിയുള്ള മെറ്റീരിയല്‍സും അറേഞ്ച് ചെയ്യുന്നത് ശിഹാസ് ആയിരുന്നു. പീസ് ഫൗണ്ടേഷനില്‍ വര്‍ക്ക് ചെയ്ത ഒരു പ്രൈം മെമ്പര്‍ ആയിരുന്നു. എന്തുകൊണ്ട് എംഎം അക്ബര്‍ അവരെക്കുറിച്ച് റിപ്പോര്‍ട്ടറിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞില്ല എന്നും ശബ്ദ സന്ദേശത്തില്‍ ചോദിക്കുന്നു.

പീസ് സ്‌കൂളിലെ അധ്യാപകരടക്കം ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നവരാണെന്നും സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പടന്ന സ്വദേശി ഷിഹാസും കുടുംബവും കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയുടെ സ്ഥിരീകരണവും സന്ദേശത്തില്‍ നല്‍കുന്നു.

എംഎം അക്ബറിനും പീസ് സ്‌കൂളിനുമെതിരെ ഗുരുതരമായ ആരോപണമാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിലൂടെ നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍ഐഎ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IS leader puts Peace School in a spot, kasaragod, News, Religion, Message, Channel, School, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?