കോഴിക്കോട് മേഖലാ ഓഫീസ് രണ്ട് മാസത്തിനകം; അദാലത്തില്‍ 52 പരാതികളില്‍ തീര്‍പ്പ്
തിരുവനന്തപുരം: (www.kvartha.com 11.04.2018) കുടുംബപ്രശ്‌നങ്ങളില്‍ പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ധൈര്യം പകരുന്നതിനും കേരള വനിതാ കമ്മിഷന്‍ എല്ലാ ജില്ലയിലും കൗണ്‍സലിംഗ് സേവനം നല്‍കാനും കമ്മിഷന്റെ മേഖലാ ഓഫീസ് രണ്ടു മാസത്തിനകം കോഴിക്കോട് ആരംഭിക്കാനും തീരുമാനിച്ചു. ഇതിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായി കമ്മിഷന്‍ അംഗങ്ങളായ ഇ.എം. രാധയും ഷാഹിദാ കമാലും അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 52 പരാതികളില്‍ തീര്‍പ്പുകല്‍പിച്ചു. 130 കേസുകളാണ് പരിഗണിച്ചത്. ആറ് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടും. നാല് കേസുകളില്‍ കൗണ്‍സലിംഗ് നല്‍കും. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. ശരിയായ സമയത്ത് ദമ്പതികള്‍ക്കിടയിലെ പ്രശ്ങ്ങളില്‍ ഇടപെടുന്നതിന് കുടുംബങ്ങള്‍ക്കുള്ളില്‍ ഇണക്കുകണ്ണികള്‍ ഇല്ലാത്ത സാഹചര്യമാണുള്ളതെന്ന് കമ്മിഷനംഗങ്ങള്‍ പറഞ്ഞു.
നിയമത്തിനുമുന്നിലെത്തി തിരിച്ചുപിടിക്കാന്‍ കഴിയുന്നതല്ല ബന്ധങ്ങളിലെ ഊഷ്മളത. ഈ സാഹചര്യത്തിലാണ് കൗണ്‍സിലര്‍ സേവനം കൂട്ടാനും ബോധവത്കരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കാനും തീരുമാനിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
പ്രതിവര്‍ഷം ആറായിരത്തോളം പരാതികള്‍ കമ്മിഷന് മുന്നിലെത്തുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് പരാതിക്കാര്‍ക്ക് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ എത്തി ഹിയറിംഗിന് ഹാജരാകാന്‍ കഴിയാത്തതിനാലാണ് മാസത്തിലൊരിക്കല്‍ ജില്ലകളില്‍ അദാലത്ത് നടത്തുന്നത്. സാധാരണക്കാര്‍ക്ക് പണച്ചെലവില്ലാതെ നീതി ലഭ്യമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്മിഷന്റെ മൂന്ന് മേഖലാ ഓഫീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഓഫീസാണ് കോഴിക്കോട്ട് ആരംഭിക്കുന്നത്. ഇതുകൂടാതെ വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് നിയമസഹായം നല്‍കുന്നതിനും ഈ വര്‍ഷം പദ്ധതി നടപ്പാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women's panel regional office in Kozhikode soon, Thiruvananthapuram, News, Local-News, Complaint, Case, Police, Report, Kerala.

Powered by Info News For You

Comments
Post a Comment