രാംലീലയിലെ മോഡി വിരുദ്ധ റാലിക്ക് കേരളത്തില്‍ നിന്ന് 500 പേര്‍

തിരുവനന്തപുരം: (www.kvartha.com 18.04.2018) നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുമുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29 ന് രാവിലെ 11 മണിക്ക് ഡെല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ റാലിയില്‍ കേരളത്തില്‍ നിന്നും 500 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

500 Persons to Attend Anti Modi rally from Kerala, Thiruvananthapuram, Rally, Politics, Religion, BJP, Congress, Rahul Gandhi, Protesters, KPCC, News, Kerala

പ്രതിഷേധ റാലി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ റാലിയില്‍ എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി. അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ സെല്ലുകള്‍ എന്നിവയുടെ ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 500 Persons to Attend Anti Modi rally from Kerala, Thiruvananthapuram, Rally, Politics, Religion, BJP, Congress, Rahul Gandhi, Protesters, KPCC, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?