ജിയോ 5ജിയിലേക്ക് ചുവടുവെക്കുന്നു..! വിപണി പിടിക്കാന്‍ സമാഹരിക്കുന്നത് 20,000കോടി
ന്യൂഡല്‍ഹി (www.evisionnews.co): ഫൈവ് ജിയിലേക്ക് ചുവടുവെയ്ക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് ജിയോ. ഇതിന്റെ ഭാഗമായി ബോണ്ട് വില്‍പ്പനയിലൂടെ 20,000 കോടി സമാഹരിക്കാനുള്ള നീക്കത്തിലാണ് ജിയോ. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനം അതാണ് ടെലകോം വിപണിയില്‍ ജിയോയ്ക്ക് എതിരില്ലാത്ത സ്ഥാനം സമ്മാനിച്ചത്. ഇത്തരത്തില്‍ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ നല്ല തുക തന്നെ ഇറക്കേണ്ട അവസ്ഥയാണ് ജിയോയ്ക്ക് ഉള്ളത്. വരിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നെറ്റ് വര്‍ക്ക് വേഗത കുറഞ്ഞു എന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ കൂടുതല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അധികൃതര്‍ ഉറപ്പ് നല്‍കികഴിഞ്ഞു.
അതേസമയം ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ അടുത്ത ഒരുവര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കിയിരുന്നു. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാകുക. ഇവര്‍ പുതിയ സേവനങ്ങള്‍ക്ക് അധികപണം നല്‍കേണ്ടതില്ല. ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99രൂപ മുടക്കി അതിന് അംഗത്വം എടുക്കാവുന്നതാണ്. പ്രൈം അംഗത്വത്തിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. കടം വീട്ടാനും സ്പെക്ട്രം ഫീസ് ബാധ്യത തീര്‍ക്കാനുമായി 16,500 കോടി രൂപ സമാഹരിക്കാന്‍ എയര്‍ടെലും തീരുമാനിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment