വാഷും ചാരായവുമായി 49കാരി പിടിയില്‍

ശ്രീകണ്ഠാപുരം:(www.kvartha.com 19/04/2018) ശ്രീകണ്ഠാപുരം അരിക്കമല കോളനിയില്‍ നടത്തിയ റെയ്ഡില്‍ വാഷും ചാരായവുമായി വാറ്റുകാരി പിടിയില്‍. പുതുശ്ശേരി യശോദ (49) യെയാണ് ഇവരുടെ വീട്ടില്‍ നിന്നും 50 ലിറ്റര്‍ വാഷ് 2 ലിറ്റര്‍ ചാരായവും സഹിതം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ വാഷും ചാരായവും കണ്ടെത്തിയത്.

അനധികൃതമായി വാറ്റുചാരായവും വാഷും കൈവശം വെച്ച കുറ്റത്തിന് യശോദയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.വി.അഷറഫ്, എം.എം. അബ്ദുള്‍ ലത്തീഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ.മല്ലിക ഡ്രൈവര്‍ കേശവന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

News, Kannur, Kerala, Arrest, Accused, Court, Excise,Vash and Liquor seized; one arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Arrest, Accused, Court, Excise,Vash and Liquor seized; one arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?