'കരുണ'യിലെ കള്ളക്കളികള്‍ പുറത്തേക്ക്; വിദ്യാര്‍ഥികള്‍ തലവരിപ്പണമായി നല്‍കിയത് 45ലക്ഷം
കണ്ണൂര്‍ (www.evisionnews.co): കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് 45ലക്ഷം രൂപവരെ തലവരിപണം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. അര്‍ഹരായവര്‍ക്ക് വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാന്‍പോലും കണ്ണൂര്‍, കരുണ കോളജുകള്‍ അവസരം ഒരുക്കിയില്ല. ഇഷ്ടമുള്ളവവരുടെ അപേക്ഷമാത്രം സ്വീകരിക്കുന്ന നിലപാടായിരുന്നു കോളജുകള്‍ പിന്‍തുടര്‍ന്നത്. ലക്ഷങ്ങളാണ് കുട്ടികളുടെ പക്കല്‍നിന്നും തലവരിപണമായി വാങ്ങിയത്. ഈ കോളജുകളിലെ പഠനം ഉപേക്ഷിച്ച പോയ 12പേരാണ് തലവരിപണം തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുക, വന്‍തുക ഫീസായി വാങ്ങുക എന്നീ ഗുരുതര പിഴവുകളാണ് ഇരു മെഡിക്കല്‍ കോളജുകളും നടത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെറിറ്റ് അട്ടിമറിച്ചുവെന്നും കോളജ് തലവരിപണം വാങ്ങുകയും ചെയ്തെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷാ കമ്മിഷണറും പ്രവേശന മേല്‍നോട്ടസമിതിയും പ്രവേശനം റദ്ദുചയ്തത്. ഈ തീരുമാനം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലില്‍ ഇനി നിര്‍ണായമാകുക ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബില്ല് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയക്കും.
Powered by Info News For You
Comments
Post a Comment