ന്യൂസിലാന്‍ഡില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ലൈംഗികവൃത്തിയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും; മണിക്കൂറില്‍ ലഭിക്കുന്ന വേതനവും ഉള്‍പ്പെടുത്തണം

വെല്ലിങ്ടന്‍: (www.kvartha.com 26.04.2018) ന്യൂസിലാന്‍ഡില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ലൈംഗികവൃത്തിയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന 'തൊഴില്‍ വൈദഗ്ധ്യം' സംബന്ധിച്ച കോളത്തിലാണ് ലൈംഗികവൃത്തിയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ലൈംഗികവൃത്തിയും 'എസ്‌കോര്‍ട്ടും' ഉള്‍പ്പെടെയാണ് 'സ്‌കില്‍ഡ് വര്‍ക്ക്' ആയി ചേര്‍ക്കാന്‍ ന്യൂസിലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ്(ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്‌കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിര്‍ബന്ധമാണ്. മേഖലയില്‍ മൂന്നു വര്‍ഷത്തെ 'പ്രവൃത്തിപരിചയവും' ഉണ്ടായിരിക്കണം.

New Zealand adds immoral to list of employment skills for would-be immigrants, New Zealand, News, Application, Website, World

വിദഗ്ധ തൊഴില്‍വിഭാഗത്തിലാണു ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്‌കില്‍-ഷോട്ടേജ് പട്ടികയില്‍ ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിട്ടുമില്ല (രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടിക) അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. രാജ്യത്തു താത്കാലിക വിസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്.

മാത്രവുമല്ല ആന്‍സ്‌കോ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വിസ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയതെന്നും ന്യൂസിലന്‍ഡ് വ്യക്തമാക്കുന്നു. ഇതുവരെ ഈ ജോലിക്കായി വിസ അപേക്ഷ ആരും നല്‍കിയിട്ടില്ലെന്നും വിവിധ ഏജന്‍സികള്‍ പറയുന്നു. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ള നിയമങ്ങളിലെ അവ്യക്തതയാണു പ്രശ്‌നം.

ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ഏറെ കോലാഹലങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. എന്നാല്‍ രാജ്യത്തു മുന്‍പ് അനധികൃതമാം വിധം വ്യാപകമായിരുന്നെങ്കിലും ലൈംഗികവൃത്തി നിയമവിധേയമാക്കിയതിനെ ഒട്ടേറെപ്പേര്‍ സ്വാഗതം ചെയ്തിരുന്നു. ലൈംഗികത്തൊഴിലാളികളെ ചൂഷണങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം. ഇന്നു ലൈംഗികത്തൊഴിലാളികള്‍ക്ക് ലോകത്തില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങളൊരുക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസിലന്‍ഡാണ്.

Keywords: New Zealand adds immoral to list of employment skills for would-be immigrants, New Zealand, News, Application, Website, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?