രാജ്യത്തെ നാണം കെടുത്തി മറ്റൊരു പീഡന സംഭവം കൂടി: ഡെല്‍ഹിയില്‍ മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു; 3 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 18.04.2018) കത് വ, ഉന്നാവോ, സൂറത്ത് പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ രാജ്യത്തെ നാണം കെടുത്തി മറ്റൊരു പീഡന സംഭവം കൂടി . പശ്ചിമ ഡെല്‍ഹിയില്‍ മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതിന് ശേഷം വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബണ്ടി എന്ന യുവാവിനെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബണ്ടി പെണ്‍കുട്ടിയെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇയാളോടൊപ്പമുള്ള സുഹൃത്തുക്കളാണ് പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ബണ്ടിക്കെതിരെ ലൈംഗിക പീഡനത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇയാളുടെ കൂട്ടുകാര്‍ക്കെതിരെ ഐ പി സി വകുപ്പുപ്രകാരവും ഐ ടി നിയമപ്രകാരവും കേസെടുത്തു.

Mentally-challenged girl molested, filmed in Delhi; 3 held, New Delhi, News, Trending, Molestation, Police, Complaint, Arrest, Probe, National

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എന്നാല്‍ ഇക്കാര്യം ബന്ധുക്കള്‍ അറിയുന്നത് ശനിയാഴ്ചയാണ്. പ്രതികള്‍ പീഡനത്തിന്റെ വീഡിയോ വാട്‌സ് ആപ്പില്‍ അയച്ചതോടെയാണ് ബന്ധുക്കള്‍ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് തിങ്കളാഴ്ച രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ചൊവ്വാഴ്ചയോടെയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

പശ്ചിമ ഡെല്‍ഹിയിലെ രോഹിണിയിലെ മംഗല്‍പൂര്‍ കലാനിലാണ് പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്നത്. പീഡനത്തിന്റെ വീഡിയോ കണ്ട ബന്ധുക്കള്‍ ഞെട്ടുകയും ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

അതിനിടെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള കുടുംബമാണ് പ്രതിയുടേതെന്നും നാട് വിട്ട് പോകാന്‍ തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പെണ്‍കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞു.

Keywords: Mentally-challenged girl molested, filmed in Delhi; 3 held, New Delhi, News, Trending, Molestation, Police, Complaint, Arrest, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?