വിദ്യാസമ്പന്നര്‍ ഏറെ, ജോലിയില്ലാത്തവര്‍ 35 ലക്ഷം, ഇവരിലേറെയും സ്ത്രീകള്‍, മോദി സര്‍ക്കാരിന്റെ എല്ലാവര്‍ക്കും ജോലി വാഗ്ദാനം വെള്ളത്തില്‍ വരച്ച വരമാത്രം
കോട്ടയം:(www.kvartha.com 02/04/2018) സംസ്ഥാനത്ത് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുമ്പോള്‍ തൊഴില്‍ രഹിതരുടെ എണ്ണവും ഏറുന്നു.35,13,354 അഭ്യസ്തവിദ്യരാണ് തൊഴില്‍ തേടി പരക്കം പായുന്നത്. ഇവരില്‍ ഏറെയും സ്ത്രീകളാണ്. കണക്കുകള്‍ പ്രകാരം 22,21,034 സ്ത്രീകള്‍ക്ക് ഇന്നും തൊഴിലില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെങ്കിലും തൊഴില്‍ രഹിതരായ പുരുഷന്മാരുടെ എണ്ണത്തിനും ഒട്ടും കുറവില്ല.12,96,377 പേര്‍ക്ക് തൊഴിലില്ലെന്നാണ് വിവരം.
ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ 69617 ചെറുപ്പക്കാര്‍ക്ക് നിലവില്‍ ഒരു ജോലിയുമില്ല. എല്ലാവര്‍ക്കും തൊഴിലെന്ന വാഗ്ദാനവുമായി ഭരണത്തില്‍ കയറി മോദി സര്‍ക്കാര്‍ നാല് വര്‍ഷം തികയുമ്പോഴും കേരളത്തില്‍ സ്ഥിരം ജോലി തേടി അലയുകയാണ് ഇവിടുത്തെ യുവാക്കള്‍. നല്ല ജോലിക്കായി യുവാക്കള്‍ പരക്കം പായുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് തൊഴില്‍ മേളയില്‍ അനുഭവപ്പെടുന്ന തിരക്ക്.
ബിരുദ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും ഒട്ടുംമോശമല്ല, ഡിഗ്രി നേടിയ മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും ഭൂരിഭാഗവും നിരാശരാണ്.നിലവിലെ കണക്കുകള്‍ പ്രകാരം 2,95,551 ബിരുദധാരികള്‍ തൊഴില്‍രഹിതരാണെന്ന് സര്‍ക്കാര്‍ പറയുന്നു.7,81,823 പേര്‍ പ്ലസ് ടു പാസായെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിന് പോയിട്ടില്ല. പത്താം ക്ലാസിന് താഴെ മാത്രം 3,63,688 പേര്‍ക്ക് ഇതുവരെ ജോലി ആയിട്ടില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാന്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വ്വീസ് വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ടെങ്കിലും ലഭിക്കുന്ന തൊഴിലില്‍ നിന്ന് പിന്മാറുന്ന അവസ്ഥയാണ് ഇന്ന് ഏറെയും. ജോലിയില്‍ പലരും തൃപ്തരല്ലെന്നാണ് ഇവ സൂചിപ്പിക്കുന്നത്.കണക്ക് പരിശോധിച്ചാല്‍ ആകെ തൊഴില്‍ രഹിതരുടെ എണ്ണം 35,17,411 ആണ്. ഇതില്‍ 4057 പേര്‍ നിരക്ഷരരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Students, Unemployment, Lot of educated, 35 lakhs Unemployed

Powered by Info News For You

Comments
Post a Comment