പ്രവര്‍ത്തന മികവില്‍ ദേശീയതലത്തില്‍ 34-ാം സ്ഥാനം കരസ്ഥമാക്കി മഹാത്മാഗാന്ധി സര്‍വ്വകലാശാല ആയിരം കോടി ക്ലബ്ബിലേക്ക്

കോട്ടയം: (www.kvartha.com 04.04.2018) കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ദേശീയതലത്തില്‍ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി നടത്തിയ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല 34-ാം സ്ഥാനം കരസ്ഥമാക്കി ആയിരം കോടി ക്ലബ്ബിലേക്ക്. കേരള സര്‍വ്വകലാശാല 30-ാം സ്ഥാനത്തും, കുസാറ്റ് 69-ാം സ്ഥാനത്തും, കാലിക്കറ്റ് 73-ാം സ്ഥാനത്തും നില്‍ക്കുന്നു. മുന്‍വര്‍ഷം എം.ജി 67-ാം സ്ഥാനത്തായിരുന്നു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് റാങ്കിംഗ് വിവരം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ 650 സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തെ അധികരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രേം വര്‍ക്ക് നടത്തുന്ന വാര്‍ഷിക പഠനത്തെ അധികരിച്ചാണ് ഉന്നത വിദ്യാഭ്യാസമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നല്‍കുക. ആദ്യ അമ്പത് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് മാനവ വിഭവശേഷി വികസന മന്ത്രാലയം അഞ്ചു വര്‍ഷം കൊണ്ട് ചെലവഴിക്കാവുന്ന ആയിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായത്തിന് അര്‍ഹത നേടും.

Kerala, News, Education, Kottayam, Mahatma Gandhi university, Ranked, 34 th, National level, Top head line,Mahatma Gandhi University has reached the 1000 crore club, gaining 34th position at the national level


നാഷണല്‍ അസ്സസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ 2017-ല്‍ നടത്തിയ റാങ്കിംഗില്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ 3.24 പോയിന്റോടെ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒന്നാം സ്ഥാനം നേടിയിരുന്നു. 2016-ല്‍ കേരളത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലയ്ക്കുള്ള അഞ്ചു കോടി രൂപയുടെ ചാന്‍സലേഴ്‌സ് അവാര്‍ഡും മഹാത്മാഗാന്ധി സര്‍വ്വകലാശാല നേടിയിരുന്നു.

അക്കാദമിക-ഗവേഷണ-ഭരണ രംഗങ്ങളിലെ മികവ്, വിവര വിനിമയ സാങ്കേതിക വിദ്യയുടെ വിന്യാസം, പരീക്ഷാനടത്തിപ്പിലെ കാര്യക്ഷമത എന്നീ മാനദണ്ഡങ്ങളാണ് റാങ്കിംഗില്‍ പരിഗണിച്ചത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറ്റിയെടുക്കുന്നതിന് ഈ നേട്ടം പ്രയോജനപ്പെടുമെന്ന് വൈസ്-ചാന്‍സലര്‍, ഡോ. ബാബു സെബാസ്റ്റിയന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Education, Kottayam, Mahatma Gandhi university, Ranked, 34 th, National level, Top head line,Mahatma Gandhi University has reached the 1000 crore club, gaining 34th position at the national level


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?