സി സി ടി വി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ വ്യത്യസ്ത രീതിയില്‍ കള്ളന്റെ മോഷണം; അടിച്ചെടുത്തത് 30,000 രൂപയും മൊബൈല്‍ഫോണുകളും
കടുത്തുരുത്തി: (www.kvartha.com 07.04.2018) സി സി ടി വിയില്‍ മുഖം പതിയാതിരിക്കാന്‍ വ്യത്യസ്ത രീതിയില്‍ കള്ളന്റെ മോഷണം. ഹോട്ടലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ സി സി ടി വി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തലയില്‍ കുട ചൂടിയാണ് മോഷണം നടത്തിയത്.
കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പില്‍ ലൂക്കാച്ചന്റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മോഷ്ടാവ് കയറിയത്. തന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞെന്ന് കണ്ട കള്ളന്‍ ഹോട്ടലിലെ നാല് ക്യാമറകള്‍ തകര്‍ക്കുകയും മേശ കുത്തിത്തുറന്ന് 7000 രൂപ കവരുകയും ചെയ്തു.
ഹോട്ടലിന്റെ പിന്നിലെ ഇരുമ്പു വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കുടചൂടുന്നത് അവിടെ സ്ഥാപിച്ച ക്യാമറ പകര്‍ത്തി. ഇത് മനസിലാക്കിയ കള്ളന്‍ ക്യാമറകള്‍ കമ്പി വടി കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. മേശയുടെ രണ്ടു പൂട്ടും തകര്‍ത്താണ് പണം കവര്‍ന്നത്. ചാരിറ്റി ബോക്‌സിലെ പണവും അടിച്ചുമാറ്റി.
പാന്റ്‌സും ഷര്‍ട്ടും ധരിച്ച കള്ളന്‍ മങ്കി ക്യാപും ധരിച്ചിരുന്നു. പോലീസ് ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ച് വരികയാണ്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഹോട്ടല്‍ തുറക്കാനെത്തിയ തൊഴിലാളികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. മോഷ്ടാവ് എത്തിയത് പിക്കപ്പ് ജീപ്പിലാകാമെന്ന് കരുതുന്നതായി എസ്എച്ച്ഒ കെപി തോംസണ്‍ പറഞ്ഞു.
ബുധനാഴ്ച മുട്ടുച്ചിറയിലും വാലാച്ചിറയിലും സ്‌റ്റേഷനറി കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. 30,000 രൂപയും മൊബൈല്‍ ഫോണുകളും ഇവിടെ നിന്ന് കവരുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Different style robbery attempt in Kerala, Robbery, News, theft, CCTV, Hotel, Humor, Police, Mobile Phone, Kerala.

Powered by Info News For You

Comments
Post a Comment