ജനിച്ച് 2 മിനിറ്റിനുള്ളില്‍ തന്നെ റെക്കോര്‍ഡ് കുറിച്ച് സാചി; പിറന്നുവീണപ്പോള്‍ തന്നെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ബാല്‍ ആധാര്‍ കാര്‍ഡ് ഉടമയായി
ന്യൂഡല്‍ഹി: (www.kvartha.com 27.04.2018) ജനിച്ച് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ റെക്കോര്‍ഡ് കുറിച്ച് സാചി. പിറന്നുവീണപ്പോള്‍ തന്നെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ബാല്‍ ആധാര്‍ കാര്‍ഡ് ഉടമയായി. മഹാരാഷ്ട്ര സ്വദേശിനിയായ സാചിയാണ് ആധാറില്‍ അംഗമായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു സാചിയുടെ ജനനം. പിറന്ന് ഒരു മിനിറ്റ് 48-ാം സെക്കന്‍ഡില്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയുടെ പേര് ആധാറിനായി രജിസ്റ്റര്‍ ചെയ്തു. സാധാരണ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ കണ്ണുകളുടെയും കൈവിരലുകളുടെയും അടയാളങ്ങള്‍ വേണം. ജനനതീയതിയും വിലാസം തെളിയിക്കുന്ന രേഖയും വേണം. എന്നാല്‍ കൊച്ചുകുട്ടികള്‍ക്കുള്ള ബാല്‍ ആധാറിന് ഇത്രയും സങ്കീര്‍ണ്ണമായ നടപടികള്‍ ഒന്നുമില്ല. ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ആരുടെയെങ്കിലും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ മതിയാകും.
സാചി ജനിച്ചയുടന്‍ അവളുടെ പിതാവ് തന്റെ സുഹൃത്തുകളുടെയും ആധാര്‍ അധികൃതരുടെയും സഹായത്തോടെ അവളുടെ പേരില്‍ ഒരു പുതിയ റെക്കോര്‍ഡ് എഴുതിച്ചേര്‍ക്കുകയായിരുന്നു.
ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വപ്നമുണ്ട്. ഈ ആശയം ഉള്‍ക്കൊണ്ടാണ് തന്റെ കുട്ടികളെ എല്ലാം ആധാറില്‍ ഉള്‍പ്പെടുത്തിയത്. വിവിധ സേവനങ്ങളും പദ്ധതികളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു.
ആധാര്‍ എടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കണം തന്റെ മകളെന്നും തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആധാര്‍ സര്‍ക്കാരിന് വളരെ സഹായമാണ്. എന്നാല്‍ പൗരന്മാര്‍ക്കാണ് അതിന്റെ ഗുണഫലമെന്നും സാചിയുടെ പിതാവ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Baby Girl Enrolled For Aadhar Within 2 Minutes Of Being Born, New Delhi, News, Record, Aadhar Card, Parents, Technology, Child, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment