ഉപരാഷ്ട്രപതി വെങ്കയ്യനായിഡു 29 ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 19.04.2018) ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഏപ്രില്‍ 29 ന് കാസര്‍കോട് ജില്ലയിലെത്തും. രാവിലെ 10.20 ന് മംഗളൂരുവില്‍ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പെരിയ കേന്ദ്രസര്‍വ്വകലാശാല ഹെലിപാഡിലെത്തി 11 മണിക്ക് സര്‍വ്വകലാശാലയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യും. 12.30 ന് അദ്ദേഹം തിരികെ മംഗളൂരുവിലേക്ക് പോകും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. ഒരുക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പ് മേധാവികളോട് ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, എഎസ്പി വിശ്വനാഥന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, കേന്ദ്രസര്‍വ്വകലാശാല പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, District, Indian Vice President Venkaiah Naidu visit Kasaragod on 29th
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?