യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം 27ന് അണങ്കൂരില്‍
കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ നടക്കുന്ന യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഏപ്രില്‍ 27ന് അണങ്കൂരില്‍ നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി നുള്ളിപ്പാടിയില്‍ നിന്നും പ്രകടനം നടക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും പ്രാസംഗികന്മാരും സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രചാരണ, വിളംബര ജാഥകള്‍, അണങ്കൂര്‍, തളങ്കര, നെല്ലിക്കുന്ന് മേഖലകളില്‍ സംഗമങ്ങള്‍, പതാകദിനം, ശാഖകളില്‍ വിവിധ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ തുരുത്തി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഹാരിസ് ബെദിര, റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, എം.ബി അഷ്‌റഫ്, റഷീദ് ഗസാലി നഗര്‍, ഹസന്‍ കുട്ടി പതിക്കുന്നില്‍, സഹീദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment