സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു; രാജ്യത്തെ ഞെട്ടിച്ച് വന്‍ ദുരന്തം
ധര്‍മ്മശാല: (www.kvartha.com 09.04.2018) ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26കുട്ടികള്‍ മരിച്ചു. പരിക്കേറ്റ കുട്ടികളുടെ എണ്ണം പുറത്തുവന്നിട്ടില്ല. 60 ഓളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. പഞ്ചാിനോട് അതിരിടുന്ന കംഗ്ര ജില്ലയിലെ നുര്‍പൂര്‍ മണ്ഡലത്തിലെ മല്‍ക്വാളിലാണ് തിങ്കളാഴ്ച്ച വൈകുന്നേരം 4:30 ഓടെ അപകടുണ്ടായത്. നുര്‍പൂരിലെ വസിം രാം നഗര്‍ സ്‌കൂളിലെ ബസാണ് 100 മീറ്ററിലധികം താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് 50 ലധികം വരുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയോടൊപ്പം പോലീസും നാട്ടുകാരുമുള്‍പ്പടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Bus, Students, Dead, Himachal Pradesh, Dharmasala, Gorge, Himachal Pradesh: 20 dead as school bus with 60 students on board falls into gorge
Powered by Info News For You

Comments
Post a Comment