വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കത്തിന് വീട്ടില്‍കയറി മോഷണം; പല്ലുതേച്ച് കുളിച്ച് ഭക്ഷണം കഴിച്ച് വിസ്‌കിയും സ്‌കോച്ചും അകത്താക്കി 25 പവനും കൊണ്ട് കള്ളന്മാര്‍ സ്ഥലംവിട്ടു

നിലമ്പൂര്‍: (www.kvartha.com 28.04.2018) വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് അകത്തുകടന്ന തസ്‌കരന്മാര്‍ 25 പവനും 33000 രൂപയും മോഷ്ടിച്ചു. പല്ലുതേച്ച് കുളിച്ച് ഫ്രിഡ്ജിലുണ്ടായിരുന്ന സ്‌കോച്ചും വിസ്‌ക്കിയും കുടിച്ച് ഭക്ഷണവും കഴിച്ചാണ് കള്ളന്മാര്‍ മടങ്ങിയത്.ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഏപ്രില്‍ 23ന് മര്‍ച്ചന്റ് നേവിയിലുള്ള മകന്റെ ഭാര്യ ഡോ. അണിമക്കൊപ്പം തൃശൂര്‍പൂരം കാണാന്‍ തറവാട്ടുവീട്ടിലേക്കു പോയതായിരുന്നു. പൂരം കണ്ട് കഴിഞ്ഞദിവസം രാവിലെ 11ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. മുറികള്‍ക്കുള്ളിലെ അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ അലമാരയിലെ ലോക്കറിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുകാരുടെ ബ്രഷ് ഉപയോഗിച്ച് പല്ലുതേച്ച് ഭക്ഷണവും മദ്യവും കഴിച്ച് അലമാരയിലെ പെര്‍ഫ്യൂമും അടിച്ചാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.

Kerala, Malappuram, News, Thrissur, Robbery, House, Crime, Thieves, Thrissur Pooram, House members Went To See Thrissur Pooram; Robbery In House

വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി. ഒന്നിലധികം മോഷ്ടാക്കള്‍ സംഘത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; Kerala, Malappuram, News, Thrissur, Robbery, House, Crime, Thieves, Thrissur Pooram, House members Went To See Thrissur Pooram; Robbery In House


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?