രഹനാസ്, വയസ് 25, കണ്ണൂര്‍; എന്തൊക്കെയാകും വെളിപ്പെടുത്തിയിരിക്കുന്നത്, ആകാംക്ഷയില്‍ കേരളം

തിരുവനന്തപുരം: (www.kvartha.com 26.04.2018) പ്രമുഖ മലയാളം വാരികയുടെ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ലക്കത്തില്‍ ആ പെണ്‍കുട്ടി നടത്തുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളേക്കുറിച്ച് ആകാംക്ഷ. രഹനാസ്, വയസ് 25, കണ്ണൂര്‍- ഞാനെന്തിനു മറഞ്ഞിരിക്കണം എന്നു മാത്രമാണ് വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലൂടെ വാരിക പുറത്തുവിട്ട കവര്‍ പേജിന്റെ തലക്കെട്ട്. അഛനുള്‍പ്പെടെ 12പേര്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ അതിവീജനത്തിന്റെ കഥയാണ് എന്നും പറയുന്നു. പെണ്‍കുട്ടിയുടെ ചിത്രം കവറിലില്ല. ഉള്‍പ്പേജുകളിലുണ്ടോ എന്നതുള്‍പ്പെടെയാണ് കേരളം കാത്തിരിക്കുന്നത്.

കേരളത്തില്‍ ഇതാദ്യമായാണ് ബലാത്സംഗക്കേസിലെ ഇര സ്വന്തം പേരും വിശദാംശങ്ങളും വെളിപ്പെടുത്തി രംഗത്തെത്തുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ സൂര്യനെല്ലി മുതല്‍ ഇങ്ങോട്ട് ഉണ്ടായ മുഴുവന്‍ കൂട്ടബലാല്‍സംഗക്കേസുകളിലെയും അങ്ങനെയല്ലാത്ത ലൈംഗിക പീഡനക്കേസുകളിലെയും ഇരകള്‍ അറിയപ്പെടുന്നത് നാടിന്റെ പേരിലാണ്. ദുരൂഹസാഹചര്യത്തില്‍ മരിച്ച 'കിളിരൂര്‍ പെണ്‍കുട്ടിയുടെ' പേര് ശാരി എന്നാണെന്നും 'കവിയൂര്‍ പെണ്‍കുട്ടിയുടെ' പേര് അനഘ എന്നാണെന്നും അവരുടെ മരണശേഷമാണ് ലോകം അറിഞ്ഞത്. വേണാട് എക്സ്പ്രസില്‍ നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടു ബലാത്സംഗം ചെയ്തു കൊന്ന സൗമ്യ, പെരുമ്പാവൂരിലെ ജിഷ എന്നിവരുടെ കാര്യവും ഇതുതന്നെ. ഇരയുടെ പേരും തിരിച്ചറിയാനുതകുന്ന മറ്റു വിവരങ്ങളും വെളിപ്പെടുത്തരുത് എന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതാണു കാരണം.

എന്നാല്‍ പ്രായപൂര്‍ത്തിയായ ഇരയ്ക്ക് സ്വമേധയാ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താം. രഹനാസ് എന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ അതു മാത്രമാണോ, അതോ പ്രതികള്‍ ശിക്ഷിക്കപ്പെട്ടോ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ എന്തു ചെയ്യുന്നു, എന്നൊക്കെ അറിയാനുള്ള ആകാംക്ഷയ്ക്കാണു വാരിക തീകൊളുത്തിയിരിക്കുന്നത്. 12 പ്രതികള്‍ ആരൊക്കെയാണ് എന്നതും പ്രധാനമാണ്.

കശ്മീരിലെ കത്വയില്‍ ഏഴ് വയസുകാരി ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് സൃഷ്ടിച്ച കോളിളക്കം അടങ്ങിയിട്ടില്ല. എന്നാല്‍ ആ പെണ്‍കുട്ടിയുടെ പേരും ചിത്രവും  പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. ഈ പശ്ചാത്തലത്തില്‍ രഹനാസിന്റെ വെളിപ്പെടുത്തലിന് വലിയ പ്രാധാന്യമാണുള്ളത്. രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായ 'ഡല്‍ഹി പെണ്‍കുട്ടി'യെ ബലാല്‍സംഗം ചെയ്തു കൊന്ന ശേഷം രാജ്യം ആ പെണ്‍കുട്ടിക്ക് നല്‍കിയ പേര് നിര്‍ഭയ എന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പേര് ജ്യോതി എന്നാണെന്ന് പിന്നീട് പുറത്തുവന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Trending, Thiruvananthapuram, Trending, Kerala is waiting for a 'female shock'
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?