സിപിഎം നേതാവിന്റെ അവിഹിതം രക്ഷിക്കാന്‍ വ്യാജ രക്തസാമ്പിള്‍, പെണ്‍കുട്ടിയെ കാണാതായിട്ട് 25 ദിവസം; പ്രീണനവും അനധികൃത സഹായവുമായി പത്തനംതിട്ടയിലെ പൊലീസ്
പത്തനംതിട്ട: (www.kvartha.com 15.04.2018) ജില്ലയുടെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും പൊലീസ് പീഢനം നടത്തിയവനു കൂട്ടു നില്‍ക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ സി.പി.എം നേതാവ് പീഢിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പ്രതിയായ സി.പി.എം തിരുവല്ല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആയിരുന്ന സജി മോനെ രക്ഷിക്കാനാണ് പൊലീസ് കൂട്ടു നിന്നത്. ഒളിവില്‍ പോയ സജിമോനെ രക്ഷിക്കാന്‍ സി.പി.എം നേതൃത്വം ഡി.എന്‍. എ പരിശോധനയില്‍ ക്രിത്രിമം കാണിക്കാനാണ് പൊലീസിനെ ഉപയോഗിച്ചത്.
പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ യുവതി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയായ സജിമോന്റെ ഡി.എന്‍.എ പരിശോധന തിരുവല്ല താലൂക്കാശുപത്രിയില്‍ നടത്തിയപ്പോള്‍ പ്രതിക്കു പകരം മറ്റൊരാളുടെ രക്തസാമ്പിളാണ് ആശുപത്രിയില്‍ നല്‍കിയത്. പകരക്കാരന്‍ സ്വന്തം പേര് ആശുപത്രി അധികൃതര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതിക്കു പകരം പകരക്കാരനെ ഹാജരാക്കിയ തിരുവല്ല പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിലാലിന്റെ നടപടി കണ്ടു പിടിക്കപ്പെട്ടത്.
തുടര്‍ന്ന് ഹരിലാലിനെതിരെ നടപടിക്കു സി.ഐ ജില്ലാ പൊലീസിനു റിപ്പോര്‍ട്ടു നല്‍കിയെങ്കില്ലും അതും സി.പി.എം നേതൃത്വം ഇടപെട്ടു ഇല്ലാതാക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ രക്ഷപെടുത്താന്‍ പൊലീസിനെ ഉപയോഗിച് സി.പി.എം നടത്തിയ കള്ളക്കളി വെളിച്ചത്തു വന്ന സ്ഥിതിക്ക് ജില്ലയിലെ പൊലീസിന്റെ എല്ലാ നടപടികളും ജനങ്ങള്‍ ആശങ്കയോടാണ് കാണുന്നത്.
കഴിഞ്ഞ 25 ദിവസമായി കാണാതായ കൊല്ലമുളയിലെ ജസ്നയെന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണം നിലച്ച മട്ടാണ്. പന്തളം തെക്കേക്കരയിലെ പഞ്ചായത്തു മെമ്പര്‍ മരിച്ച് അജ്ഞാത മൃതദേഹമായി മോര്‍ച്ചറിയില്‍ 12 ദിവസം കിടന്നിട്ടും ആളെ കണ്ടെത്താന്‍ പത്തനംതിട്ട ജില്ലയിലെ പൊലീസിനു കഴിഞ്ഞില്ല. ആളെ കണ്ടെത്തിയില്ലന്ന് അടൂര്‍ എം.എല്‍.എ നിയമസഭയില്‍ ആവിശ്യപ്പെട്ടിട്ടും മരിച്ച ആളിനെ തപ്പി നടക്കുന്ന പൊലീസിന്റെ സ്ഥിതി അതി ദയനീയമായിരുന്നു. ജില്ലയിലെ പോലീസിന്റെ ജാഗ്രതക്കുറവിന്റെ കുറ്റസമ്മതം കൂടിയാണ് ഈ സംഭവം. ജില്ലയിലെ പൊലീസ് ചീഫ് മാരെ അടിക്കടിമാറ്റി പോലീസ് സേനയെ സി.പി.എം ന്റെ വരുതിക്കു നിര്‍ത്താനുള്ള ശ്രമത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടും. പൊലീസിന്റേതായി ജില്ലയില്‍ അവസാനമായി നടന്ന ഏറ്റവും ഹീനമായ നടപടിയാണ് തിരുവല്ലയില്‍ കണ്ടത്. പ്രതിയുടെ ഡി.എന്‍.എ പരിശോധനക്കുള്ള രക്തസാമ്പിള്‍ മാറ്റി സി.പി.എം നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച തിരുവല്ലായിലെ സിവില്‍പൊലീസ് ഓഫീസര്‍ ഹരിലാലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും കാണാതായ ജസ്നയെ കണ്ടെത്താന്‍ ശക്തമായ നടപടി എടുക്കുകയും ചെയ്തില്ലെങ്കില്‍ വ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, Politics, CPM, Blood Sample, Fake, Help Pathanamthitta Police, Molestation Allegation against CPM leader.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment