25 അടിയോളം ആഴത്തിലുള്ള വിഷവാതകം നിറഞ്ഞ അഴുക്കുചാലില്‍ 13കാരന്‍ കുടുങ്ങി കിടന്നത് 12 മണിക്കൂര്‍; കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കാല്‍ തെറ്റി വീണ കുട്ടി രക്ഷപ്പെട്ടതില്‍ അത്ഭുതം പ്രകടിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍
ലോസാഞ്ചലസ്: (www.kvartha.com 03.04.2018) 25 അടിയോളം ആഴത്തിലുള്ള വിഷവാതകം നിറഞ്ഞ അഴുക്കുചാലില്‍ 13കാരന്‍ കുടുങ്ങി കിടന്നത് 12 മണിക്കൂര്‍, കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കാല്‍ തെറ്റി വീണ കുട്ടി രക്ഷപ്പെട്ടതില്‍ അത്ഭുതം പ്രകടിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍.
12 മണിക്കൂറാണ് ജെസ് ഹെര്‍നാണ്ടസ് എന്ന 13കാരന്‍ 25 അടിയോളം ആഴത്തിലുള്ള അഴുക്കുചാലില്‍ കുടുങ്ങി കിടന്നത്. വിഷവാതകം നിറഞ്ഞ് ഏതുനിമിഷവും മരണം സംഭവിക്കുമായിരുന്ന ദുരന്തമുഖത്തു നിന്നാണ് ജെസ് രക്ഷപ്പെട്ടത്. അതില്‍ അത്ഭുതമെന്നല്ലാതെ മറ്റെന്താണ് പറയേണ്ടതെന്നും രക്ഷാപ്രവര്‍ത്തകര്‍ ചോദിക്കുന്നു.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ലോസാഞ്ചലസിലെ പാര്‍ക്കില്‍ എത്തിയ ജെസ് ഹെര്‍നാണ്ടസ് എന്ന 13കാരന്‍ ആണ് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കാല്‍ തെറ്റി അഴുക്കുചാലില്‍ വീണത്. മറ്റു കുട്ടികള്‍ ഉടന്‍ തന്നെ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
പ്രാരംഭ ഘട്ടത്തില്‍ ഹോസ് ഉപയോഗിച്ച് കുട്ടിക്ക് ജീവനുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തതെന്ന് സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ മാനേജര്‍ ഹേജ്ഖാലില്‍ പറഞ്ഞു. സഹായിക്കൂ എന്നാണ് കുട്ടി ആദ്യം വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ അവന് വേണ്ട അടിയന്തര വൈദ്യ സഹായം ഞങ്ങള്‍ നല്‍കി. പിന്നീട് അവന്‍ ആവശ്യപ്പെട്ട പ്രകാരം ഒരു മൊബൈല്‍ ഫോണും എത്തിച്ചു കൊടുത്തു. അമ്മയോട് സംസാരിക്കാനായിരുന്നു അതെന്നും ഹേജ്ഖാലില്‍ അറിയിച്ചു.
730 മീറ്ററായിരുന്നു അഴുക്കുചാല്‍ പൈപ്പിന്റെ നീളം. നൂറോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നെങ്കിലും ജെസിന്റെ മന:കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് ഹേജ്ഖാലില്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ രക്ഷിക്കണമെന്നും മരിക്കാന്‍ അനുവദിക്കരുതെന്നും മാത്രമായിരുന്നു ദൈവത്തോട് അപകട സമയത്തൊക്കെയും തന്റെ പ്രാര്‍ത്ഥനയെന്ന് പിന്നീട് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ജെസ് ഹെര്‍നാണ്ടസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 13-Year-Old Boy Rescued, Hours After Disappearing Into Sewer Pipes, Family, Holidays, Television, Mobile Phone, Phone call, News, World.

Powered by Info News For You

Comments
Post a Comment