കേരളം സ്തംഭിക്കും; 24 മണിക്കൂര്‍ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: (www.kvartha.com 01.04.2018) സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബി എസ് എന്‍ എല്‍, കേന്ദ്ര--സംസ്ഥാന സര്‍ക്കാര്‍ സര്‍വിസ്, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. കെ എസ് ആര്‍ ടി സി ബസുകളും നിരത്തിലറങ്ങില്ല. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കും.


സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു, എച്ച് എം എ സ്, യു ടി യു സി, എച്ച് എം കെ പി, കെ ടി യു സി, കെ ടി യു സി (എം), കെ ടി യു സി (ജെ), ഐ എന്‍ എല്‍ സി, സേവ, ടി യു സി ഐ, എ ഐ സി ടി യു, എന്‍ എല്‍ ഒ, ഐ ടി യു സി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബി.എം.എസ് പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കും.

തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് സംസ്ഥാനത്തൊട്ടാകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Strike, 24 hours strike from midnight tonight.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?