അണ്ടര്‍ 23 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും
കാസര്‍കോട് (www.evisionnews.co): ഏപ്രില്‍ നാലുമുതല്‍ വായനാട്ടില്‍ നടക്കുന്ന ഉത്തരമേഖലാ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള ജില്ലാ ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും. വൈസ് ക്യാപ്റ്റനായി മുഹമ്മദ് അഷ്ഫാക്കിനെ തെരഞെടുത്തു. ഷക്കീല്‍, ആദിത്യ ചന്ദ്രന്‍, ജാവീദ് ഫസല്‍, മുഹമ്മദ് അഫ്‌സല്‍, അഹമ്മദ് അഫീഫ് കമാല്‍, കെ. അഭിജിത്ത്, മുഹമ്മദ് കൈഫ്, മുഹമ്മദ് ആദില്‍, അതുല്‍ ഭാസ്‌കര്‍, ശരത്, ഋഷിരാജ്, മുഹമ്മദ് ദില്‍ഷാദ് അക്രം, ശൈദുല്‍ ആഷിഖ്, ഇഹ്തിഷാം എന്നിവര്‍ മറ്റു ടീം അംഗങ്ങളാണ്. കെ.ടി നിയാസ്‌നെ ടീം മാനേജറായി നിയമിച്ചു.
Powered by Info News For You

Comments
Post a Comment