20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണം പോയി; ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യം

ന്യൂഡല്‍ഹി: (www.kvartha.com 13.04.2018) 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണം പോയി. ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണ്. നിക്ഷേപസാധ്യതയെയും ആധികാരികതയെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ഡിജിറ്റല്‍ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷണം പോയിരിക്കുന്നത്. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറിലാണു മോഷണം നടന്നതെന്നു ഡെല്‍ഹി പോലീസ് സൈബര്‍ സെല്‍ അറിയിച്ചു.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലെ 440 ബിറ്റ്‌കോയിനുകളാണു മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ ഐപിസി, ഐടി നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ട വിവരം കമ്പനിയുടെ ശ്രദ്ധയില്‍പെട്ടതെന്നാണു ഇതുസംബന്ധിച്ചുനല്‍കിയ പരാതിയില്‍ പറയുന്നത്. ഓഫ് ലൈനായി സൂക്ഷിച്ച ബിറ്റ്‌കോയിനുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനി സൂക്ഷിച്ച പാസ്‌വേഡുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്തിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നത്.

Bitcoins worth Rs 20 crore stolen from exchange in India's biggest crypto theft, New Delhi, Business, Technology, Website, Theft, Police, Case, Probe, National

ഹാക്കര്‍മാരെ കണ്ടെത്താന്‍ കമ്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങള്‍ (ഡേറ്റാ ലോഗ്‌സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. മാത്രമല്ല, കവര്‍ച്ച ചെയ്യപ്പെട്ട ബിറ്റ്‌കോയിനുകള്‍ എവിടേക്കാണു മാറ്റിയതെന്നും അറിയാന്‍ കഴിഞ്ഞില്ല. ഇതോടെ മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ് സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കല്‍റ പറഞ്ഞു. അതേസമയം, കമ്പനി സിഎസ്ഒ അമിതാബ് സക്‌സേന സംശയത്തിന്റെ നിഴലിലാണ്. ഇയാള്‍ രാജ്യംവിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനോടു കമ്പനി ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ, ബിറ്റ്‌കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസില്‍ ഗെയ്ന്‍ ബിറ്റ്‌കോയിന്‍ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സിയും.

Keywords: Bitcoins worth Rs 20 crore stolen from exchange in India's biggest crypto theft, New Delhi, Business, Technology, Website, Theft, Police, Case, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?