ട്രെയിനിന്റെ വാതിലിനു സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ടെത്തിയ ആള്‍ തള്ളി താഴെയിട്ടു: ട്രാക്കില്‍ വീണ യുവാവിന്റെ കാലുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി; ഇരു കാലുകളും നഷ്ടപ്പെട്ട 20കാരന്‍ ചികിത്സയ്ക്കായി സഹായം തേടുന്നു

കൊച്ചി: (www.kvartha.com 24.04.2018) ട്രെയിനിന്റെ വാതിലിനു സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ടെത്തിയ ആള്‍ തള്ളി താഴെയിട്ടു. ഇതോടെ ട്രാക്കില്‍ വീണ യുവാവിന്റെ കാലുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങി, ഇരു കാലുകളും നഷ്ടപ്പെട്ട 20കാരന്‍ ചികിത്സയ്ക്കായി സഹായം തേടുന്നു.

തിരക്കിനിടയില്‍ മദ്യപനായ തമിഴ്‌നാട് സ്വദേശി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനെ തുടര്‍ന്നു ഇരുകാലുകളും നഷ്ടപ്പെട്ട പത്തനംതിട്ട റാന്നി അത്തിമൂട് പുളിമൂട്ടില്‍ വീട്ടില്‍ ജയപ്രകാശ് - ശോഭനകുമാരി ദമ്പതികളുടെ മകന്‍ അനീഷ്‌കുമാര്‍(20) ആണു ചികിത്സയ്ക്കായി സഹായം തേടുന്നത്. ഇരുകാലുകളും തകര്‍ന്നതിനെ തുടര്‍ന്ന് മുറിച്ചുമാറ്റി.

Youth injured train accident, Kochi, News, Local-News, Train Accident, Injured, Treatment, Kerala

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് തേവര അറ്റ്‌ലാന്റിസ് ജങ്ഷനു സമീപത്തായിരുന്നു സംഭവം. കൊല്ലത്തുനിന്നു കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു അനീഷ്‌കുമാര്‍. ട്രെയിനിന്റെ വാതിലിനു സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ടെത്തിയ അജ്ഞാതനായ തമിഴ്‌നാട് സ്വദേശി അനീഷ്‌കുമാറിനെ തള്ളിയിടുകയായിരുന്നു. ട്രെയിനില്‍നിന്നു ട്രാക്കില്‍ വീണ അനീഷ്‌കുമാറിന്റെ ഇരുകാലുകളിലൂടെയും ട്രെയിന്‍ കയറിയിറങ്ങി. രക്തം വാര്‍ന്നു കാലുകള്‍ അറ്റുതൂങ്ങി.

ഗുരുതരാവസ്ഥയില്‍ ട്രാക്കില്‍ കിടക്കുകയായിരുന്ന അനീഷ്‌കുമാറിനെ പ്രദേശവാസികളാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത നിലയില്‍ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ കാല്‍മുട്ടിനു മുകളില്‍വച്ച് ഇരുകാലുകളും മുറിച്ചുനീക്കേണ്ടതായി വന്നു. അപകടനില തരണം ചെയ്‌തെങ്കിലും അനീഷ്‌കുമാര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കൊല്ലം പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനായ അനീഷിന്റെ പിതാവ് ജയപ്രകാശിനും ഇദ്ദേഹത്തിന്റെ മൂത്ത മകനായ ജിനീഷ്‌കുമാറിനും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണു ഈ കുടുംബം കഴിഞ്ഞിരുന്നത്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന, സ്വന്തമായി വീടുപോലുമില്ലാത്ത ജയപ്രകാശും കുടുംബവും വിധിക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ഒന്നേകാല്‍ ലക്ഷത്തിലധികം ചെലവിട്ടു.

ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രിയുടെ ഉത്തരവാദിത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ഇത്രയും ഭീമമായ തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് കുടുംബം. അതുകൊണ്ടുതന്നെ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ജയപ്രകാശ് ജെ അക്കൗണ്ട് നമ്പര്‍ 20349583054 (ഐഎഫ്എസ്‌സി കോഡ്: എസ് ബി ഐ എന്‍ 0000903)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth injured train accident, Kochi, News, Local-News, Train Accident, Injured, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?