കത്വ- ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിന് യൂത്ത് ലീഗിന്റെ നിയമ സഹായ ഫണ്ട് ശേഖരണം എപ്രില്‍ 20ന്

കോഴിക്കോട് (www.evisionnews.co): ജമ്മു കശ്മീരിലെ കട്വയില്‍ ദാരുണമായി കൊല്ലപ്പെട്ട ആസിഫയുടെയും ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എയുടെ പീഡനത്തിനിരയായ സംഭവത്തില്‍ പരാതിപ്പെട്ടതിന്റെ പേരില്‍ പിതാവ് കൊല്ലപ്പെട്ട കുടുംബത്തെയും സഹായിക്കാനും നിയമ പോരാട്ടം ഏറ്റെടുക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായുള്ള ഏകദിന ഫണ്ട് ശേഖരണം ഏപ്രില്‍ 20ന് വെള്ളിയാഴ്ച നടക്കും.
 
ദേശീയ കമ്മിറ്റിയുടെ നിയമസഹായ സെല്ലിന്റെ മേല്‍നോട്ടത്തില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനം. ആസിഫയുടെ കേസിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാക്കാനും വിചാരണ കശ്മീരിന് വെളിയില്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ്വിഷയത്തില്‍ രാജ്യവ്യാപകമായി ക്യാമ്പയിന്‍ സംഘടിപ്പിക്കും.
 
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കശ്മീരിലെത്തി ആസിഫയുടെ കുടുംബത്തെ നേരില്‍ കണ്ടു. ഏകദിന ഫണ്ട് വന്‍വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭ്യര്‍ത്ഥിച്ചു.
 
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായമെത്തിക്കാവുന്നതാണ്. പ്രാദേശിക ഘടകങ്ങള്‍ പിരിക്കുന്ന തുക അതത് ജില്ലാ കമ്മിറ്റികള്‍ വഴി സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കണം. അക്കൗണ്ട് നമ്പര്‍:




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?