വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന 20കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 16.04.2018) വിവാഹത്തിന് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 20കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കുഡ്‌ലു വെള്ളിമൊഗറിലെ ശിവനെ (36)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ കുഡ്‌ലുവില്‍ വെച്ചാണ് സംഭവം. ഏരിയാലിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയി തിരിച്ചുവന്ന യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍വെച്ചാണ് ശിവന്‍ കൈക്ക് കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ശിവന്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, Marriage, Molestation-attempt, Youth, Arrest, Police, youth held for molesting woman. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?