ഓരോ വര്‍ഷവും കടലിലേക്ക് ഒഴുകിയെത്തുന്നത് എട്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക്! 2050 ഓടു കൂടി സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും; മുന്നറിയിപ്പുമായി യു എന്‍ പരിസ്ഥിതി സംഘടന

മനാമ: (www.kvartha.com 01.04.2018) സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എറിക് സോളിഹാം രംഗത്ത്. ഗള്‍ഫ് മേഖലയിലെ വന്‍തോതിലുള്ള കടല്‍ മലിനീകരണത്തിെന്റ ഭവിഷ്യത്തുകളെ കുറിച്ച്ാണ് അദ്ദഹം വിശദീകരിക്കുന്നത്. സമുദ്രം ശുചിയാക്കുന്നതിന്റെ ഭാഗമായുള്ള 'യുനെപി'ന്റെ പദ്ധതിയില്‍ ബഹ്‌റൈനും ചേരുന്നതിന്റെ ഉടമ്പടി പത്രത്തിന്റെ ഒപ്പിടലിനായി രാജ്യത്ത് എത്തിയതായിരുന്നു എറിക്. ഇങ്ങനെപോയാല്‍ 2050 ഓടെ സമുദ്രത്തില്‍ പ്ലാസ്റ്റിക് കുന്നുകൂടുമെന്ന മുന്നറിയിപ്പും എറിക് മുന്നോട്ടുവെക്കുന്നു.

ഓരോ വര്‍ഷവും എട്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ആണ് കടലിലേക്ക് ഒഴുകിയെത്തുന്നത് എന്ന് ആഗോള കണക്കുകള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിയുടെയും സമുദ്ര ആവാസ വ്യവസ്ഥയുടെയും അന്തകനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിടുന്നതിന് മിഡില്‍ ഈസ്റ്റ്, പ്രത്യേകിച്ച് ജിസിസി കൂടുതല്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദ്ര മലിനീകരണത്തിനെതിരെയുള്ള ലോകവ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് യുനെപ് തുടക്കം കുറിച്ചത്. ശക്തമായ സാമൂഹിക ബോധവത്കരണ പദ്ധതികളാണ് തങ്ങള്‍ നടത്തുന്നത്. മലിനീകരണം മൂലം കടലിലെ 600 ഓളം സ്പിഷീസുകളുടെ അതിജീവനത്തിന് വെല്ലുവിളികള്‍ ഉയരുന്നുണ്ട്. പ്ലാസ്റ്റികിനെ പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യ നിലവിലുണ്ടെന്നും എറിക് ഓര്‍മ്മിപ്പിക്കുന്നു.

World, Gulf, Bahrain, Manama, UN, Environmental problems, Plastic Waste, News, Oceans, Middle East, UNEP Warns About Plastic Waste

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, Bahrain, Manama, UN, Environmental problems, Plastic Waste, News, Oceans, Middle East, UNEP Warns About Plastic Waste


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?