ഉറൂസ് നഗരിയില്‍ നിന്ന് മടങ്ങുന്നതിനിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; കുത്തേറ്റ് ആറുപേര്‍ ആശുപത്രിയില്‍, 2 പേര്‍ക്ക് ഗുരുതരം
വിദ്യാനഗര്‍: (www.kasargodvartha.com 01.04.2018) ഉറൂസ് നഗരിയില്‍ നിന്ന് മടങ്ങുന്നതിനിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാത്രി 12 മണിയോടെ ആലംപാടിയിലാണ് സംഭവം. കല്ലക്കട്ടയിലെ ഉമറുല്‍ ഫാറൂഖ്, ആലംപാടി സ്വദേശികളായ മുംതസീര്‍, മുസ്തഫ, ഹൈദര്‍ അലി, ഹാഷിം, സെമീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഫാറൂഖ്, മുംതസീര്‍, മുസ്തഫ എന്നിവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും ഹൈദര്‍ അലിയെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെയും സെമീറിനെയും മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹക്കീം, കബീര്‍, അബൂബക്കര്‍, അമീര്‍ അലി തുടങ്ങി പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ പരാതി. കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. കഞ്ചാവ് ഇടപാടിനെ ചോദ്യം ചെയ്ത വിരോധമാണ് സംഘത്തെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vidya Nagar, Stabbed, Injured, Hospital, Complaint, Assault, Police, Investigation, 6 injured after stabbing.
< !- START disable copy paste -->ഹക്കീം, കബീര്‍, അബൂബക്കര്‍, അമീര്‍ അലി തുടങ്ങി പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ പരാതി. കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. കഞ്ചാവ് ഇടപാടിനെ ചോദ്യം ചെയ്ത വിരോധമാണ് സംഘത്തെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vidya Nagar, Stabbed, Injured, Hospital, Complaint, Assault, Police, Investigation, 6 injured after stabbing.
Powered by Info News For You

Comments
Post a Comment