ആര്‍ ടി ഒ ഉണര്‍ന്നു; നിയമം ലംഘിച്ചതിന് പിഴയീടാക്കിയത് 2 കോടിയിലധികം രൂപ, രജിസ്റ്റര്‍ ചെയ്തത് 10,000 ത്തോളം കേസുകള്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2018) കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നിയമം ലംഘിച്ചതിന് പീഴയീടാക്കിയത് രണ്ട് കോടിയിലധികം രൂപയാണെന്ന് കാസര്‍കോട് ആര്‍ ടി ഒ ബാബു ജോണ്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന 29-ാമത് ദേശീയ റോഡ് സുരക്ഷാവാരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 ത്തോളം കേസുകളാണ് വാഹന നിയമം ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. 800 ഓളം ലൈസന്‍സുകളും റദ്ദ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, ജയപ്രകാശ്, കുഞ്ഞമ്പുനായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kasaragod, Kerala, News, Fine, RTO, Case, RTO inspection tighten; More than Rs 2 crore fined, 10,000 cases registered.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Fine, RTO, Case, RTO inspection tighten; More than Rs 2 crore fined, 10,000 cases registered. 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?